ഇന്റർനെറ്റ്, മാസ് മീഡിയ ആക്രമണം
ഇൻറർനെറ്റ്, മാസ് മീഡിയകൾ ഇന്ന് ലോകത്തിലെ വലിയ ചർച്ചയാണ്. കൗമാരക്കാരകർക്കു ഇതു് ഹരമായി മാറിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ മാധ്യമങ്ങൾ ഇല്ലാതെ ജീവിതം അസാധ്യമായികൊണ്ടിരിക്കുന്നു . കൗമാരപ്രായക്കാർ, ഐപാഡുകളും ലാപ്ടോപ്പുകളും പോലുള്ള ഉപകരണങ്ങളും ഗെയിമുകളും വീഡിയോകളും പലപ്പോഴും അവരുടെ ശ്രദ്ധ തിരിക്കാനും, ഈ അശ്രദ്ധ പഠനത്തിൽ പരാജയങ്ങൾക്ക് കാരണമാവുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ ആവുകയും ചെയ്യും.
ഇന്റർനെറ്റ് വഴി ഭീഷണിപ്പെടുത്തുന്നതിനും സ്വകാര്യ വിവരങ്ങൾ ചോർത്താനും വളരെ എളുപ്പമാണ്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ പോലുള്ള സോഷ്യൽ നെറ്റ്വർക്കുകളിൾ കൗമാരക്കാർ അടിമപ്പെട്ടിരിക്കുന്നു.ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ദിവസവും നിരവധി സോഷ്യൽ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയാണ് സോഷ്യൽ നെറ്റ്വർക്കുകളിൾ ഏറ്റവും പ്രീശസ്തി നേടിയത് . ചുരുക്കി പറഞ്ഞാൽ ഇന്റർനെറ്റ് മാധ്യമങ്ങൾ ഇന്നത്തെ ജനങ്ങളെയും നമ്മുടെ ജീവിതത്തെയും ബാധിചിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ രക്ഷക്കു വേണ്ടി വിവേകപൂർവം പ്രവർത്തിക്കുക.
