സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിനു ശേഷം ചക്കയുടെ ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.  അതുപോലെതന്നെ ചക്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവച്ച് മാമ്പഴത്തിനെ സംസ്ഥാന പട്ടികയിൽ നിന്നും വിശ്രമിക്കാൻ വിടുകയാണ് ആളുകൾ ഇപ്പോൾ.

ചക്കപ്പഴത്തിന്റെ ഉത്പാദനവും ലഭ്യതയും വർധിപ്പിക്കാനുള്ള പദ്ധതികൾ നടക്കവേ അതിനൊരു പ്രചോദനം എന്ന നിലക്കാണ് ചക്കയെ സംസ്ഥാന ഫലമായി പട്ടികയിൽ ചേർത്തത് എന്നും കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പ്രഖ്യാപന വേളയിൽ അവകാശപ്പെട്ടു.

നാടൻ ഫലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ചക്ക രാസവസ്തുക്കൾ അതികം ചേർക്കാതെ വിളയുന്നവയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങൾക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലും ചക്കപ്പഴത്തിനു ആരാധകർ കൂടുതലാണ്.

ഇന്ന് കേരളത്തിൽ നിന്നും കയറ്റി അയക്കുന്ന ചക്കപ്പഴം അറബി നാട്ടിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. ചക്ക വറുത്ത്, ചക്ക പായസം, ചക്ക ജാം എന്നിവയും അവരുടെ ഇഷ്ടഭക്ഷണമാണ്. കയറ്റുമതി വ്യപാരം ചക്കപ്പഴത്തെ നല്ലരീതിയിൽ തന്നെ ആശ്രയിച്ചിരിക്കുന്നു. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴമൊഴി യാഥാർഥ്യമാക്കികൊണ്ടിരിക്കുകയാണ് ചക്ക ഇപ്പോൾ.

മാമ്പഴത്തിനു വിശ്രമിക്കാം ഇനി ചക്ക
5 (100%) 12 votes

Summary
Article Name
മാമ്പഴത്തിനു വിശ്രമിക്കാം ഇനി ചക്ക
Description
മാമ്പഴത്തിനു വിശ്രമിക്കാം ഇനി ചക്ക
Author
Publisher Name
GuruvayoorLive
Publisher Logo