ഗുരുവായൂരിൽ നിന്നും വിശ്വാസികൾക്കൊപ്പം ഒരു യാത്ര, പാപമോക്ഷംതേടി മലയാറ്റൂർ പള്ളിയിലേക്ക്…

കോട്ടപ്പടി പള്ളിയിൽ നിന്നും ആരംഭിച്ച യാത്രയിൽ ഒരു പറ്റം വിശ്വാസികളോടൊപ്പം ഞാനും ചേർന്നു. വഴി നീളെ കാൽനടയായി പള്ളിയിലേക്ക് പുറപ്പെട്ടവർ തങ്ങൾ അറിഞ്ഞോ അറിയാതെയോ ഉണ്ടായ തെറ്റുകുറ്റങ്ങൾ പൊറുക്കാവാനായി കാൽനടയിലൂടെ പ്രായശ്ചിത്തം തേടുന്നവരാണ് ഇവർ. മലയാറ്റൂർ പള്ളിയിലെത്താൻ അവസരം ലഭിച്ചതിനു സന്തോഷം തോന്നിയ നിമിഷം തന്നെയായിരുന്നു അത്.
അങ്കമാലിയിൽ നിന്ന് പതിനാറു കിലോമീറ്റർ മാത്രമേ പള്ളിയിലെത്താൻ ഉള്ളു എന്ന് കേട്ടപ്പോൾ പ്രേത്യേക ആവേശമായിരുന്നു മനസ്സിൽ. ആദ്യമായി മലയാറ്റൂർ പോകുന്ന ഒരാളായതു കാരണമാകാം വഴിനീളെ കേട്ട മലയാറ്റൂർ പള്ളിയുടെ പുരാണ കഥകൾ നന്നേ ഇഷ്ടപ്പെട്ടു.
രണ്ടു കിലോമീറ്റർ ദൂരമുള്ള മലയായിരുന്നു പ്രതീക്ഷ തെറ്റിച്ചത്, താഴെ പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ട് മലകയറാൻ തുടങ്ങി മലകയറാൻ കുറച്ചു പാടുപെട്ടു. മാത്രമല്ല മലകയറുമ്പോൾ ഒപ്പമുള്ള വിശ്വാസികളുടെ പ്രാർത്ഥന മലകയറുവാനുള്ള ശക്തി നൽകി.
യേശുക്രിസ്തു അനുഭവിച്ച പീഡനങ്ങളുടെ കഥകളും തീർത്ഥാടകർ വലിയ മരകുരിശു തോളിലേന്തി മലകയറുന്ന കാഴ്ചയും അത്ഭുതകരമായി തോന്നി. പാറക്കെട്ടും കല്ലുകളും നിറഞ്ഞ വഴി നീളെ “പൊന്മലകയറ്റം മുത്തപ്പാ” എന്ന ഏറ്റുവിളയും അലയടിച്ചു കേൾക്കുവാൻ സാധിച്ചു. മലകയറി എത്തിയപ്പോൾ കാണുവാൻ കൊതിച്ച മലയാറ്റൂർപള്ളിയിൽ പതിനായിരങ്ങൾ എത്തികൊണ്ടിരിക്കെ മെഴുകുതിരിയുടെ നാളങ്ങൾ കെടാത്തവിധം തീർത്ഥാടകർ കത്തിച്ചുകൊണ്ടേയിരുന്നു.

വിശ്വാസപ്രകാരം എ. ഡി 52 ൽ സെന്റ്. തോമസ് കേരളത്തിലെ കൊടുങ്ങല്ലൂർ പ്രദേശത്ത് എത്തുകയും തുടർന്നുള്ള യാത്രക്കിടയിൽ മലയാറ്റൂർ പ്രദേശത്തായി പ്രാർത്ഥന ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു. കുരിശുമുടിക്കു മുകളിൽ സെന്റ്. തോമസ് പ്രാർത്ഥനക്കായി നിലയുറപ്പിച്ചസ്ഥാനത്ത് കാൽപാടും രക്തവും കാണ്ടുവെന്നും വിശ്വസിക്കപ്പെടുന്നു.

പ്രായം പോലും കണക്കിലെടുക്കാതെ മലകയറുന്ന ആളുകൾക്കിടയിൽ കേരളത്തിലെ ഒട്ടുമിക്ക ജില്ലക്കാരെയും നാനാമതസ്ഥരെയും കാണുവാൻ കഴിഞ്ഞു. ഭീമമായ പൊൻകുരിശ്ശിൽ തൊട്ടു അനുഗ്രഹം വാങ്ങി പാപമോക്ഷത്തിനായി മെഴുകുതിരികളും കത്തിച്ചു അടുത്തവർഷവും മലകയറണമെന്ന ഉറച്ചവിസ്വാസത്തോടെ മലയിറങ്ങി താഴേക്ക്‌….

– ശ്യാം കുമാർ

മലയാറ്റൂർ പള്ളിയിലെ കാഴ്ചകൾ

പാപമോക്ഷം ഈ മലയാറ്റൂർ യാത്ര
5 (100%) 16 votes

Summary
Article Name
പാപമോക്ഷം ഈ മലയാറ്റൂർ യാത്ര
Description
പാപമോക്ഷം ഈ മലയാറ്റൂർ യാത്ര
Author
Publisher Name
GuruvayoorLive
Publisher Logo