“മുള്ളുണ്ട് മുരിക്കല്ല..പാലുണ്ട് പശുവല്ല…വാലുണ്ട് വാനരനല്ല…നൂലുണ്ട് പട്ടമല്ല”

സംശയിക്കണ്ട നമ്മുടെ സ്വന്തം ചക്കപ്പഴം തന്നെ ഈ വേനലിൽ ലഭിക്കുന്ന ചക്കപ്പഴം മതിയാവോളം നാം ആസ്വധിക്കുന്നുണ്ട്. അതിനൊപ്പം അവ ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്, നശിപ്പിച്ചു കളയുന്ന ചക്കപ്പഴം നേർത്ത കഷ്ണങ്ങളാക്കി ചെറുതായി ആവി കൊള്ളിച്ച് ഉണക്കി നോക്കൂ, വരാനിരിക്കുന്ന മഴക്കാലത്തേക്ക് ഒരുക്കാവുന്ന നല്ലൊരു വിഭവമാണിത്. ചക്കപ്പഴം വരട്ടിയും മാസങ്ങളോളം സൂക്ഷിക്കാം..

ഇതുപോലെ ഉണക്കി മാസങ്ങളോളം എടുത്തു വക്കാൻ കഴിയുന്ന മറ്റൊരു ഫലമാണ് മാങ്ങ. ഈ വേനലിൽ ഉണക്കിയ മാങ്ങ കഷ്ണങ്ങൾ അച്ചാറായി, വരാനിരിക്കുന്ന മഴ മാസങ്ങളിൽ തീൻമേശയിലെത്തിക്കുവാൻ എല്ലാവരും ശ്രമിക്കുക.

ഇതുപോലെ ഫലങ്ങൾ ഉണക്കി സൂക്ഷിക്കുന്നത് കൊണ്ട് ഫല നശീകരണം ഇല്ലാതാകുന്നു എന്നതും, തനതായ നാടൻരുചികൾ നമ്മുടെ പുത്തൻ തലമുറയെ അറിയിക്കുവാനും വേണ്ടി ചെയ്യുന്ന മഹത്തായ കാര്യം തന്നെയാണിത്. പ്രവാസികൾക്ക് വേണ്ടിയും ഇത് ഉപയോഗപ്പെടുത്താം കേരളീയ ഫലങ്ങുളുടെ നാടൻ രുചി അവരിലേക്കെത്തിവാനും നാം ശ്രമിക്കണം…

ഉണക്കി സൂക്ഷിക്കാം കൊതിയൂറും വിഭവങ്ങൾക്കായി
5 (100%) 16 votes

Summary
Article Name
ഉണക്കി സൂക്ഷിക്കാം കൊതിയൂറും വിഭവങ്ങൾക്കായി
Description
ഉണക്കി സൂക്ഷിക്കാം കൊതിയൂറും വിഭവങ്ങൾക്കായി
Author
Publisher Name
GuruvayoorLive
Publisher Logo