കേരളം വീണ്ടും നാടക പെരുമയിൽ

നാടകം കാണാനാളില്ലാത്ത കാലം യവനികയ്ക്കു പിന്നിലേക്കു മറയുകയാണെന്ന സൂചനയോടെ പ്രഫഷനൽ നാടക സമിതികൾ വീണ്ടും അഭിമാനപുരസരം നാടകങ്ങൾ കാഴ്ചവെക്കാനൊരുങ്ങുന്നു. ഇന്നത്തെ നാടിന്റെ പുതിയ ചിന്തകളിൽ നാടകത്തിന്റെ സ്ഥാനത്തിന് വന്നുകൊണ്ടിരിക്കുന്ന ഇടിവിനു എതിരെ പ്രവർത്തിക്കാൻ തുടങ്ങുകയാണ് നാടക സമിതികൾ. കേരള സംഗീത നാടക അക്കാദമിക്കു കീഴിൽ റജിസ്റ്റർ ചെയ്യപ്പെട്ട നാടക സമിതികളുടെ എണ്ണം 158 ആയി ഉയർന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സമിതികൾ. 36 സമിതികൾ സജീവമായി പ്രവർത്തിക്കുന്നു. 32 സമിതികളുമായി കൊല്ലം രണ്ടാമതും 21 സമിതികളുമായി തൃശൂർ മൂന്നാം സ്ഥാനത്തുമുണ്ട്. ഇനി എവിടേയും നാടക അനൗൺസ്മെന്റ് നമുക്ക് ഉയർന്നു കേൾക്കാം. കേരളം വീണ്ടും നാടക കലക്ക് സാക്ഷിയാകുന്നു.

കേരളം വീണ്ടും നാടക പെരുമയിൽ
5 (100%) 10 votes

Summary
Article Name
കേരളം വീണ്ടും നാടക പെരുമയിൽ
Description
കേരളം വീണ്ടും നാടക പെരുമയിൽ
Author
Publisher Name
GuruvayoorLive
Publisher Logo