പൂരപ്പറമ്പുകളിൽ മണിക്കൂറുകളുടെ സന്തോഷത്തിനു വേണ്ടി കെട്ടിയാടുന്ന തെയ്യംതിറകോലങ്ങളല്ല ഇന്നത്തെ യുവതലമുറ കാണേണ്ടത് എന്ന സന്ദേശവുമായി ഒരുകൂട്ടം കലാകാരന്മാർ.

ഗുരുവായൂരിൽ പ്രാദേശിക ഉത്സവത്തിന് കലാരൂപങ്ങളെ അവതരിപ്പിക്കാനെത്തിയ കലാകാരന്മാരാണ് തങ്ങൾ കെട്ടിയാടുന്ന തിറകോലങ്ങളുടെ മറുപുറം കാഴ്ചവച്ചത്.

പരമ്പരാഗത രീതിയിൽ കെട്ടിയാടേണ്ട ഈ കോലങ്ങൾ പലരും ഇന്ന് പണത്തിനായി തങ്ങളുടെ പാരമ്പര്യത്തെ തന്നെ വിൽക്കുന്നു എന്നാണ് ഈ തെയ്യംകലാസംഘത്തിലെ ഗുരു കാരണവർ അവകാശപ്പെടുന്നത്.

താളത്തിനനുസരിച്ച് പ്രേത്യേക ഭാവത്തിൽ നൃത്തം വച്ചും അരയിലെ മണികൾ കിലുക്കിയും, കാലിലെ ചിലമ്പുകൾ ആഞ്ഞടിച്ചും ഇവർ പ്രേക്ഷകരെ പഴയ കാലത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. നാടൻ കലാരൂപമായ തെയ്യകോലത്തെ പുതിയരീതിയിൽ മോടിപിടിപ്പിച്ച് തനതു ശൈലി നഷ്ടപ്പെടുത്തുന്ന രീതിയാണ് ഇന്ന് പലരും ചെയ്യുന്നത്.

വൃതാനുഷ്ടാനവും പൂജകളും

ഉത്സവത്തിന് കെട്ടിയാടുന്ന തിറക്കോലങ്ങൾക്ക് പിന്നിൽ ഒരുപാട് നാളത്തെ കഷ്ടപ്പാടുകളും വൃതാനുഷ്ടാനങ്ങളുമുണ്ട്. തിറക്കോലങ്ങൾ അവതരിപ്പിക്കാനുള്ള അവകാശം പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ ഒരു വിഭാഗം കലാകാരന്മാർക്കാണ് എന്നതാണ് വാസ്തവം.

തങ്ങളുടെ വരുമാനമാർഗവും പരദൈവമായ കാളി ദേവിയെ ഉപാസിക്കാനുള്ള അവകാശവുമാണ് ചിലർ കുറച്ച് നേരത്തെ സന്തോഷത്തിനു വേണ്ടി നശിപ്പിക്കുന്നത് എന്നും ഇവർ പറയുന്നു.

തിറക്കോലങ്ങൾ അണിയുന്നതിനു മുൻപ് നടത്തുന്ന പൂജ കർമ്മങ്ങൾ വളരെ വ്യത്യസ്തവും പരമ്പരാഗതമായ രീതിയിലുള്ളതുമാണ്. അതുകൊണ്ടുതന്നെ തിറക്കോലങ്ങൾ അഴിക്കുന്നത് വരെ തങ്ങളുടെ പരദേവത കലാകാരന്മരുടെ ശരീരത്തിൽ ഉണ്ട് എന്നതാണ് ഇവരുടെ വിശ്വാസം.

കലാരൂപങ്ങളും വേഷവിധാനവും

ദേവീദേവന്മാരുടെ രൂപങ്ങൾ കൊത്തിയെടുത്ത മരക്കോലങ്ങളും, വിവിധവര്ണങ്ങൾ കൊണ്ട് നടത്തിയ മുഖമെഴുത്തും, ചിലങ്ക, അരമണി എന്നിവയും ഉടുക്കുവാൻ തുണികൊണ്ട് തയിപ്പിച്ച പ്രേത്യേക രീതിയിലുള്ള വസ്ത്രവുമാണ് ഈ കലയെ മറ്റു കലകളിൽനിന്നും വേറിട്ട് നിർത്തുന്നത്.

തനതു ശൈലിയിൽ അവതരിപ്പിക്കുന്ന ഈ കലാരൂപം എന്നും പ്രേക്ഷകർക്ക് വേറിട്ടകാഴ്ചയാണ്. ഈ കലാകാരന്മാരുടെ കഴിവും അവരുടെ അവകാശങ്ങളും എന്നും അവർക്കുമാത്രമായി നിലകൊള്ളട്ടെ..

നാടൻ കലകളെ യുവത്വത്തിന് പരിചയപ്പെടുത്തി തിറകോലങ്ങൾ
5 (100%) 10 votes

Summary
Article Name
നാടൻ കലകളെ യുവത്വത്തിന് പരിചയപ്പെടുത്തി തിറകോലങ്ങൾ
Description
നാടൻ കലകളെ യുവത്വത്തിന് പരിചയപ്പെടുത്തി തെയ്യംതിറകോലങ്ങൾ
Author
Publisher Name
GuruvayoorLive
Publisher Logo