ഒരു മാസത്തോളമായി നടത്തിവരുന്ന പടിഞ്ഞാറേനട അഴുക്കുചാലിന്റെ പുനർപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഈ വഴിയുള്ള റോഡ്‌ ഗതാഗതം ഇപ്പോഴും പഴയ അവസ്ഥയിൽ ആവാത്ത അവസരത്തിൽ ഈ ജോലികൾ പെട്ടെന്നുതന്നെ തീർക്കേണ്ടത് അനിവാര്യമാണ്. പടിഞ്ഞാറേ നട വരെ അമ്പതു മീറ്റർ വ്യത്യാസത്തിൽ കുഴികളെടുത്തിരിക്കുകായാണ്. ഈ കുഴികൾ അടക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പോലീസ് എയ്ഡ്പോസ്റ്റ് അതെ സ്ഥാനത്ത് തന്നെ വീണ്ടും സ്ഥാപിക്കാൻ കഴിഞ്ഞതോടെ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുണ്ട്.

പെട്ടെന്ന് തന്നെ ജോലികൾ അവസാനിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കരാറുകാർ, ഇതിനായി ജനങ്ങളുടെ പൂർണ പിന്തുണ വേണമെന്നും ഇവർ പറയുന്നു.

Summary
Article Name
അവസാനഘട്ട പണികളുമായി പടിഞ്ഞാറേനട അഴുക്കുചാൽ പുനർപ്രവർത്തനം
Description
അവസാനഘട്ട പണികളുമായി പടിഞ്ഞാറേനട അഴുക്കുചാൽ പുനർപ്രവർത്തനം
Author
Publisher Name
GuruvayoorLive
Publisher Logo
അവസാനഘട്ട പണികളുമായി പടിഞ്ഞാറേനട അഴുക്കുചാൽ പുനർപ്രവർത്തനം
5 (100%) 11 votes