ഒരു നല്ല ചിരി പങ്കിടാൻ രസകരമാണ്. എന്നാൽ അത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ?തീർച്ചയായും : ചിരി ശക്തമായ ഒരു മരുന്ന് തന്നെയാണ്. ഇത് ശരീരത്തിൽ ആരോഗ്യകരവും ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ ആളുകളെ ഒന്നിപ്പിക്കും. ചിരി നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു, മനോഭാവത്തെ ശക്തിപ്പെടുത്തുന്നു, വേദന കുറയ്ക്കുന്നു, സമ്മർദത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.

നമ്മുടെ കുട്ടികളിൽ ഒരു ദിവസം നൂറുതവണയെങ്കിലും ചിരി കാണാൻ കഴിയുന്നുണ്ട്. പക്ഷെ മുതിർന്നവരിൽ അത് ഒരു ചിരിയേക്കാളുപരി ഗൗരവമായി കാണപ്പെടുന്നു. ചിരിക്കാൻ പോലും മറന്നുപോയ ദിവസങ്ങളിൽ അവരിൽ ഉണ്ടായേക്കാം. എന്നിരുന്നാലും, നര്മത്തിലേക്കും ചിരിയിലേക്കും പോകുവാനുള്ള കൂടുതൽ അവസരങ്ങൾ തേടുന്നത് വഴി നിങ്ങൾക്ക് വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനും കൂടുതൽ സന്തോഷം കണ്ടെത്താനും ജീവിതത്തിൽ വർഷങ്ങൾ കൂടി കൂട്ടാനും സാധിക്കും.

ചിരി മനസിന്റെയും ശരീരത്തിന്റെയും ഏറ്റവും മധുരമുള്ള മരുന്ന് ആകുന്നതു എന്തുകൊണ്ടാണ്?

വേദന, സംഘർഷം എന്നിവയ്ക്കെതിരായ ശക്തമായ മറുമരുന്നാണ് ചിരി. നിങ്ങളുടെ മനസിനെയും ശരീരത്തെയും സന്തുലിതാവസ്ഥയിലേക്കു ദ്രുതഗതിയിൽ കൊണ്ടുവരാൻ ഒരു ചിരിക്കു കഴിയുന്നതിലും വേഗത്തിൽ മറ്റൊന്നിനും സാധിക്കില്ല. ഇത് നിങ്ങളുടെ കോപം ലഘൂകരിക്കാനും കൂടുതൽ ക്ഷമിക്കാനും സഹായിക്കുന്നു.

ഒരുപാടു സമ്മർദ്ദത്തിൽ നിൽക്കുന്ന സമയം ഒരു നല്ല തമാശ കേൾക്കുകയോ വായിക്കുകയോ ഒരു ചിത്രം കാണുകയോ ചെയ്താൽ ഒരുപക്ഷെ അത് നിങ്ങളെ വളരെ അധികം സമദനിപ്പിച്ചേക്കം. നമമുടെ കവികളും ചലച്ചിത്ര രംഗവും ഈ വിധത്തിൽ നമ്മളെ ഒരുപാടു സഹായിക്കുന്നുണ്ട്.

പുതിയ കാലത്തിലേക്കു ഒന്ന് നോക്കിയാൽ ചിരി ക്ലബ്ബുകൾ വരെ ഇപ്പോൾ നിങ്ങൾക്കു കാണാൻ സാധിക്കും. ഇങ്ങനെയുള്ള ചിരി ക്ലബ്ബുകൾ ഇപ്പോൾ ഡോക്ടർമാർ വരെ രോഗികൾക്കു നിർദേശിക്കുന്നു. ഹൃദ്രോഹത്തിനു ഏറ്റവും വലിയ മരുന്നാണത്രെ ചിരി.

ഒരു കുഞ്ഞു വീട്ടിൽ ഉണ്ടെങ്കിൽ ആ കുഞ്ഞിന്റെ ഒരു ചിരി മതിയാവും അന്നത്തെ ദിനം നിങ്ങളുടെ ഇഷ്ടപെട്ട ദിനമായി മാറാൻ. ചിരിക്കാൻ മറന്നു പോയികൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ഒരാളെങ്കിലും ഒന്ന് ചിരിക്കു. ആ ചിരി മതിയാവും ഒപ്പം നിൽക്കുന്നവരെ കൂടി ഒന്ന് ചിരിപ്പിക്കാൻ. പകരുന്ന ഒരു രോഗമായിരുന്നു ഈ ചിരി എങ്കിൽ ഇന്ന് നിലവിൽ ഉള്ള പല മാനസിക രോഗങ്ങളും ഇന്ന് ഇല്ലാതായേനെ. നല്ലൊരു നാളെയുടെ വാതിൽ തുറക്കാൻ ഒന്ന് ചിരിച്ചുകൊണ്ട് നമക്ക് നോക്കിയിരിക്കാം.

ചിരിയോ ചിരി
5 (100%) 7 votes

Summary
Article Name
ചിരിയോ ചിരി
Description
ചിരിയോ ചിരി
Author
Publisher Name
Guruvayoor Live
Publisher Logo