സ്ത്രീകളുടെ കൊട്ടാരവും പണിശാലയുമാണല്ലോ അടുക്കള . എവിടെ എന്തുവക്കണം എങ്ങനെ ഉപയോഗിക്കണം എന്നുവേണ്ട കാര്യങ്ങളെല്ലാം പുതുതായി പെട്ടെന്ന് അടുക്കളയിലെത്തുന്ന ആർക്കും മനസിലാക്കാൻ ബുദ്ധിമുട്ടാണ്, എന്നാൽ നിത്യഭ്യാസി ആനയെചുമക്കുമെന്ന മട്ടിൽ കണ്ണടച്ച് അടുക്കള ക്രമീകരണങ്ങൾ പറയുന്ന സ്ത്രീകളും കേരളത്തിലുണ്ട്. എന്നാൽപ്പോലും ഇവരെല്ലാം മറന്നുപോയ ഒരു കാര്യമുണ്ട്, കേരളത്തിന്റെ നാടൻ ശൈലി…

അടുക്കളയിൽ നിന്നും ഉയരുന്ന പുതിയ പുതിയ കറികളുടെ മണം ആസ്വദിക്കുമ്പോൾ നമ്മൾ ആരും മനസിലാക്കുന്നില്ല അപകടകാരിയാണ് ഭക്ഷണത്തോടൊപ്പം ശരീരത്തിലെത്തുന്നതെന്ന്. അത് എങ്ങനെയാണെന്ന് നോക്കാം, നാം ഭക്ഷണ പദാർത്ഥങ്ങൾ ശേഖരിച്ചു വക്കുന്നത് പ്ളാസ്റ്റിക് പാത്രങ്ങളിലോ, അലുമിനിയം പോലുള്ള പാത്രങ്ങളിലോ ആയിരിക്കും ഈ പാത്രങ്ങളിൽ ഭക്ഷണപദാർത്ഥവുമായുണ്ടാകുന്ന കാലപ്പഴക്കത്തിൽ പ്ളാസ്റ്റിക്, അലുമിനിയും അംശം ഭക്ഷണത്തിൽ അടിഞ്ഞുചേരുന്നു, ഈ ഭക്ഷണം നാം കഴിക്കുകയും ഇതിന്റെ അളവ് ശരീരത്തിൽ കൂടുമ്പോൾ വലിയ വലിയ രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. കൊച്ചുകുട്ടികൾപോലും ഈ പ്രക്രിയ ശീലിച്ചുപോരുന്നു, ഇത് നല്ലൊരു നാളെ എന്ന നമ്മുടെ ആഗ്രഹവും ലക്ഷ്യവും തകർക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിൽകൂടുതലുള്ള പ്ളാസ്റ്റിക്, അലുമിനിയം ഉപയോഗം കുറക്കുക എന്നതാണ് പോംവഴി. ഈ ഉപയോഗം കുറക്കുന്നതോടൊപ്പം മൺ പാത്രങ്ങളുടെ ഉപയോഗം കൂടുകയുംകൂടെ ചെയ്‌താൽ കേരള പഴമ എങ്ങും പോകാതെ എന്നും നമ്മോടൊപ്പം ഉണ്ടാകും. കപടമിശ്രിതങ്ങൾ ചേർക്കാതെ മണ്ണിൽ നിർമിക്കുന്ന ഈ മൺപാത്രങ്ങൾ ശരീരത്തിന് യാതൊരുവിധ ദോഷങ്ങളും ഉണ്ടാക്കില്ല എന്നുമാത്രമല്ല, എത്രകാലം വരെയും ഉപയോഗിക്കുകയും ചെയ്യാം.

തണുത്ത വെള്ളം തരും മൺകലം

വേനൽക്കാല അവധിയിൽ ശരീരത്തിന് വെള്ളത്തിന്റെ ആവശ്യം വളരെ കൂടുതലാണല്ലോ. ദാഹം വന്നാൽ ഫ്രിഡ്ജ് തുറക്കുന്ന പുതിയ തലമുറയെ ശീലിപ്പിക്കേണ്ട ഒന്നാണ് മൺകലം ഫ്രിഡ്‌ജായി ഉപയോഗിച്ചിരുന്ന കേരള തനിമയുടെ ആ പഴയ പാഠങ്ങൾ…
ഗുരുവായൂരിലും സമീപപ്രദേശത്തും വഴിയോര കച്ചവടത്തിന് മുൻതൂക്കം ഇപ്പോഴും മൺകലങ്ങൾക്കും, മൺ നിർമിത ഉപകരണങ്ങൾക്കുമാണ്. അതുകൊണ്ടുതന്നെ ഇവ ലഭിക്കുവാനും എളുപ്പമാണ്, മൺ നിർമിത വസ്തുക്കൾ ഉപയോഗിച്ച് മറ്റു അപകടകാരികളെ ഉപേഷിക്കണമെന്ന കൊച്ചു നിർദ്ദേശമാണ് ഇവിടെ തരുവാനുള്ളത്..

തിരിച്ചു പോകാം മണ്പാത്രങ്ങളിലേക്ക്
5 (100%) 23 votes

Summary
Article Name
തിരിച്ചു പോകാം മണ്പാത്രങ്ങളിലേക്ക്
Description
തിരിച്ചു പോകാം മണ്പാത്രങ്ങളിലേക്ക്
Author
Publisher Name
GuruvayoorLive
Publisher Logo