വേനൽകാലമായാൽ ഓരോ മാവിനും കാവലിരിക്കുകയാണ് ഉടമസ്ഥർ ഇപ്പോൾ. മാമ്പഴം കൊത്തികൊണ്ടുപോകുന്ന പക്ഷിമൃഗാതികൾക്ക് പുറമെ നിലത്ത് നിന്ന് മാമ്പഴം റാഞ്ചുന്ന മറ്റൊരു വിഭാഗം കൂടെ ഉണ്ട് അവരെയായിരിക്കണം എല്ലാവര്ക്കും പേടി. സ്കൂൾ അവധിക്കു കുട്ടികൾ കൂട്ടമായി മാവിന് നേരെ ഉന്നം പരീക്ഷിക്കുമ്പോൾ ഉടമസ്ഥന് അതൊരു വിങ്ങലുണ്ടാകുന്ന കാഴ്ചയാണ്.

എന്നാൽ എറിഞ്ഞു വീഴ്‌ത്തുന്ന മാമ്പഴത്തിന്റെ സ്വാദ് നട്ടു നനച്ചുണ്ടാക്കിയാൽ കിട്ടില്ലെന്നാണ് കുട്ടികളുടെ തത്വം ആ നിയമം അവർ ഇന്നോളം പാലിച്ചുകൊണ്ടിരിക്കുന്നു.

സംസ്ഥാന ഫലമായി ചക്ക മാറിയതോടെ മാമ്പഴം കാമറ കണ്ണുകളിൽ നിന്നും മോചനം നേടിയിരിക്കുകയാണ്. എന്നാൽ പോലും സ്വാദിൽ മാമ്പഴത്തെ തകർക്കുവാൻ കഴിയില്ല എന്ന വിശ്വാസവും മാമ്പഴത്തിനുണ്ട്. പഴുത്തു നിൽക്കുന്ന മാമ്പഴം കണ്ടാൽ ഒന്ന് കൊതിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്നതാണ് സത്യം. മൂവാണ്ടൻ, മൽഗോവ, കിളിച്ചുണ്ടൻ, പ്രിയൂർ, വരിക്ക , പുളിയൻ എന്നിങ്ങനെ ഒരുപാട് തരം കൊതിപ്പിക്കുന്ന മാമ്പഴങ്ങൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്. മാമ്പഴം കൊണ്ട് ഉണ്ടാകാവുന്ന വിഭവങ്ങളും അനേകം ആണ്. വേനൽ ചൂടിൽ ജ്യൂസ് ആയും, ഷേക്ക് ആയും ഇന്ന് അടുക്കളയിൽ മാമ്പഴം മുന്നിട്ടുനിൽക്കുകയാണ്.

മാമ്പഴ പുളിശ്ശേരിയില്ലാത്ത സദ്യവട്ടം ഗുരുവായൂരിലെ വീടുകളിൽ അപൂർവമാണ്. ഗുരുവായൂരിലെ ഹോട്ടലുകളിലും സദ്യവട്ടത്തിൽ കേമനായി നിൽക്കുകയാണ് മാമ്പഴപുളിശേരി.
ആനക്കോട്ടയിലും പരിസരത്തും പൂത്തുലഞ്ഞു നിൽക്കുന്ന മാമ്പഴങ്ങൾ വിദേശികളുടെ നാവിലും കപ്പലോടിക്കുന്നുണ്ട്. നാട്ടിലെ മാമ്പഴത്തിന്റെ സ്വാദ് കീടനാശിനിയുടെ സ്വാദിലൂടെ അറിയുന്നവരാണ് ഗൾഫ് മലയാളികൾ, അവർക്ക് ഇപ്പോഴും ഞെട്ടിൽ നിന്നും പൊട്ടിച്ചു തിന്നുന്ന മാമ്പഴം കിട്ടാക്കനിയാണ്.

Summary
Article Name
മാമ്പഴക്കാലം.... മാമ്പഴക്കാലം...
Description
മാമ്പഴക്കാലം.... മാമ്പഴക്കാലം...
Author
Publisher Name
GuruvayoorLive
Publisher Logo
മാമ്പഴക്കാലം…. മാമ്പഴക്കാലം…
5 (100%) 13 votes