മേൽപ്പത്തൂർ ഓഡിറ്റോറിയം നൃത്തകല അഭ്യസിക്കുന്നവരുടെ അരങ്ങേറ്റവേദിയായി മാറുകയാണ് ഇപ്പോൾ. എല്ലാ ജില്ലകളിൽനിന്നും ധാരാളം ആളുകളാണ് തങ്ങളുടെ കുട്ടികളെ ഗുരുവായൂരപ്പന് മുന്നിൽ ഇത്രനാളും അഭ്യസിച്ച കല പ്രദര്ശിപ്പിക്കുവാനായി കൊണ്ടുവരുന്നത്.

മോഹിനിയാട്ടം, ഭരതനാട്യം വേഷധാരികാളാണ് ഇപ്പോൾ ഗുരുവായൂർക്ഷേത്ര പരിസരം മുഴുവനും ചുവപ്പും വെള്ളയും നിറങ്ങളാൽ ഉടുത്ത ചേലകളും, വൃത്താകൃതിയിൽ മുടഞ്ഞെടുത്ത നീളൻ മുടിയും, ചിലങ്കകളുടെ നാദവും
ഭക്തരെ നൃത്താസ്വാദകരാക്കി മാറ്റുന്നു.

ശിഷ്യകളുടെ അരങ്ങേറ്റം കാണുവാൻ അവരുടെ ഗുരുക്കളും എത്തിയുട്ടുണ്ട്. വെറ്റിലയിൽ ദക്ഷിണവച്ചു ഗുരുവിനും, രക്ഷിതാക്കൾക്കും ദക്ഷിണ നൽകി ഗുരുവായൂരപ്പന് മുന്നിൽ നൃത്തം ചെയ്യുവാനുള്ള മോഹവുമായി എത്തിയവരാണ് എല്ലാ കുട്ടികളും. ഒരുപാട് വർഷമായി നൃത്തം അഭ്യസിക്കുന്നു എന്നും, അരങ്ങേറ്റം ഗുരുവായൂരപ്പന്റെ സന്നിധിയിൽ തന്നെ നടത്തണമെന്നു തങ്ങളുടെ ആഗ്രഹവും വഴിപാടുമാണെന്നും ഇവർ പറയുന്നു.

ഒരുപാട് കുട്ടികളാണ് അരങ്ങേറ്റം നടത്തുവാനായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ എത്തുന്നത് ഇരുപതു മിനുട്ടോളം നീണ്ടുനിൽക്കുന്ന നൃത്തപരിപാടികൾ ഇപ്പോഴും വേദിയിൽ നടന്നുകൊണ്ടിരിക്കുന്നു.

 

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നിന്ന് ചില അരങ്ങേറ്റ കാഴ്ചകൾ

മേൽപ്പത്തൂർ ഓഡിറ്റോറിയം ഇനി അരങ്ങേറ്റ മണ്ഡപം
5 (100%) 13 votes

Summary
Article Name
മേൽപ്പത്തൂർ ഓഡിറ്റോറിയം ഇനി അരങ്ങേറ്റ മണ്ഡപം
Description
മേൽപ്പത്തൂർ ഓഡിറ്റോറിയം ഇനി അരങ്ങേറ്റ മണ്ഡപം
Author
Publisher Name
GuruvayoorLive
Publisher Logo