ദർപ്പണ ഫിലിം & കൾച്ചറൽ സൊസൈറ്റി ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സാർവദേശീയ തൊഴിലാളി ദിനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഏപ്രിൽ ഇരുപത്തിയൊമ്പത് ഞായറാഴ്ച വൈകീട്ട് ആറിന് ചാർളി ചാപ്ളിന്റെ ക്ളാസിക് ചലച്ചിത്രം “മോഡേൺ ടൈംസ്” പ്രദര്ശിപ്പിക്കുന്നു.

ഗുരുവായൂർ നഗരസഭ മൃഗാശുപത്രി ഹാളിൽ വച്ചാണ് പ്രദർശനം നടത്തുന്നത്.

മുതലാളിത്ത വികസന രീതിയുടെ നൃശംസിനീയമായ തിന്മകൾക്കും, അപമാനവീകരണത്തിനുമെതിരെ രൂക്ഷമായ ആക്ഷേപഹാസ്യ വിമർശം എന്ന ആശയം മുൻനിർത്തിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മുതലാളിത്ത വ്യവസ്ഥക്കെതിരെ ആക്ഷേപഹാസ്യമെന്ന നിലയിൽ തൊഴിലാളികൾക്ക് തങ്ങളുടെ വിഷമങ്ങൾ സമൂഹത്തിനോട് പറയുവാനുള്ള സന്ദർഭമായിട്ടാണ് ഈ ചിത്രപ്രദർശനം കാണുന്നതെന്ന് ഭാരവാഹികൾ പറയുന്നു.

ദർപ്പണ ഫിലിം & കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമ പ്രദര്ശനം ഏപ്രിൽ ഇരുപത്തി ഒൻപതിന് വൈകീട്ട് ആറിന് നടത്തും
5 (100%) 7 votes

Summary
Article Name
ദർപ്പണ ഫിലിം & കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമ പ്രദര്ശനം ഏപ്രിൽ ഇരുപത്തി ഒൻപതിന് വൈകീട്ട് ആറിന് നടത്തും
Description
ദർപ്പണ ഫിലിം & കുൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമ പ്രദര്ശനം ഏപ്രിൽ ഇരുപത്തി ഒൻപതിന് വൈകീട്ട് ആറിന് നടത്തും
Author
Publisher Name
GuruvayoorLive
Publisher Logo