ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിപ്പെടുന്ന കോടാനുകോടി ഭക്തരുടെ വഴിപാടുകളായ നാണയങ്ങൾ, രൂപ നോട്ടുകൾ, ആൾ രൂപങ്ങൾ, മറ്റു വഴിപാടുകൾ നിക്ഷേപിക്കുന്നത് ക്ഷേത്രത്തിനകത്തും പുറത്തുമായി നിർമിച്ചിട്ടുള്ള ഭണ്ടാരങ്ങളിലാണ്. പുരാതനകാലം തൊട്ടു തുടങ്ങിയ ഈ ആചാരങ്ങൾ ഭക്തർ ഇപ്പോഴും പാലിച്ചുവരുന്നു. ഇതിനായി കൂറ്റൻ ഭണ്ഡാരങ്ങൾ തന്നെ ഗുരുവായൂർ ദേവസത്തിനു ഒരുക്കേണ്ടി വന്നു എന്നുള്ളതും അദ്ഭുതകരമായ ഒരു കാഴ്ചയാണ്.

ഈ ഭണ്ഡാരങ്ങളിലെ വഴിപാടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന ചടങ്ങുകൾ ഏറെ ദിവസത്തെ ചടങ്ങുകളാണ്. ഇതിനായി ജില്ലയിലെ വിവിധ ബാങ്കുകളിലെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. രാവിലെ മുതൽ എണ്ണിത്തുടങ്ങുന്ന വഴിപാടുകൾ വൈകീട്ടോടെയാണ് അവസാനിപ്പിക്കുക ഇങ്ങനെ തുടരുന്ന പ്രവർത്തി ഇനിയും കുറച്ച് ദിവസങ്ങൾ കൂടി ഉണ്ടാകുമെന്നാണ് അറിയുവാൻ കഴിഞ്ഞത്.

ദേവസം ഉദ്യോഗസ്ഥർ ഭണ്ടാരം തുറന്നു അതിലെ വഴിപാടു തുകകൾ ചെറിയ വീപ്പകളിലാക്കി ചുറ്റമ്പലത്തിനുള്ളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ എത്തിച്ച തുകകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി മാത്രമാണ് ബാങ്ക് ജീവനക്കാർക്കുള്ളത്.

ഭണ്ടാര വരവ് എന്നറിയെടുന്ന ഈ വഴിപാട് വിവരങ്ങൾ അവസാനഘട്ടത്തിൽ മാത്രമേ പുറത്തു വിടു. ക്ഷേത്രത്തിന്റെ പുരോഗതിക്കും, ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും, ദേവസം ജീവനക്കാർക്കുള്ള വേദനത്തിനും വേണ്ടിയാണ് ഈ വഴിപാടു തുകകൾ വിനിയോഗിക്കുക.

ചുറ്റമ്പലത്തിനുള്ളിൽ രണ്ടാംനിലയിൽ നടത്തിവരുന്ന കണക്കെടുപ്പ് ഹാളിലേക്ക് നിയോഗിച്ചിട്ടുള്ള ദേവസം ഉദ്യോഗസ്ഥർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനം അനുവദിച്ചുട്ടുളളു. ചുറ്റമ്പലത്തിനുള്ളിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് പാന്റ്സ്, ഷർട്ട് എന്നിവ ധരിച്ച്‌ പ്രവേശിക്കുവാൻ സാധിക്കുകയില്ല. ബാങ്ക് ജീവനക്കാർക്കു തിരക്കില്ലാതെ അന്നദാനം കഴിക്കുവാനുള്ള സംവിധാനവും ദേവസം തയ്യാറാക്കിയിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ടാരവഴിപാട് എണ്ണിത്തിട്ടപ്പെടുത്തൽ പുരോഗമിക്കുന്നു
5 (100%) 15 votes

Summary
Article Name
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ടാരവഴിപാട് എണ്ണിത്തിട്ടപ്പെടുത്തൽ പുരോഗമിക്കുന്നു
Description
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ടാരം എണ്ണിത്തിട്ടപ്പെടുത്തൽ പുരോഗമിക്കുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ടാരവഴിപാട് എണ്ണിത്തിട്ടപ്പെടുത്തൽ പുരോഗമിക്കുന്നു
Author
Publisher Name
GuruvayoorLive
Publisher Logo