ഏപ്രിൽ ഒന്നുമുതൽ ആറുമാസം കാലയളവിൽ ഗുരുവായൂർക്ഷേത്ര മേൽശാന്തിയായി ഭവൻ നമ്പൂതിരി 45വയസ്സ് തിരഞ്ഞെടുക്കപ്പെട്ടു. മേൽശാന്തിക്കായുള്ള നാൽപ്പത്തിരണ്ടു അപേക്ഷകളിൽനിന്നു യോഗ്യരാണെന്നു തെളിഞ്ഞ മുപ്പത്തിഒന്പതു പേരുടെ പേരുകൾ ക്ഷേത്രത്തിൽ ഉച്ചപൂജക്കു ശേഷം വെള്ളികുടത്തിൽ നിക്ഷേപിച്ച് ഇപ്പോഴത്തെ മേൽശാന്തി ഇ. പി. കൃഷ്ണൻനമ്പൂതിരി നറുക്കിട്ടെടുക്കുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഭവൻ നമ്പൂതിരി മാർച്ച് മുപ്പത്തിയൊന്നിന് രാത്രി ചുമതലയേൽക്കും.
പരേതനായ മുന്നൂലം വാസുദേവൻ നമ്പൂതിരിയുടെയും ശ്രീകൃഷ്ണപുരം കുളക്കാട് കുറുശാത്തമണ്ണ ഇല്ലത്ത് ആര്യ അന്തർജനത്തിന്റെയും മകനാണ് ഭവൻ നമ്പൂതിരിപ്പാട്. മലപ്പുറം കാളാട്ട് മനമൂർത്തി ക്ഷേത്രം, വെളുവിൽ കാർത്യായനി ക്ഷേത്രം, പുത്തുകുളങ്ങര ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രതങ്ങളിലെ മേൽശാന്തിയായ ഇദ്ദേഹം ഇരുപത്തിയൊന്നു വർഷമായി ഗുരുവായൂരപ്പന് പൂജചെയ്യുന്ന തന്ത്രിയാണ്.

Summary
Article Name
ഭവൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു
Description
ഭവൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു
Author
Publisher Name
GuruvayoorLive
Publisher Logo
ഭവൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു
5 (100%) 5 votes