അവധികാലം കഴിഞ്ഞു സ്കൂളിലെത്തിയതോടെ രക്ഷിതാക്കളെക്കാൾ മികച്ചരീതിയിൽ കുട്ടികളെ സംരക്ഷിക്കുന്ന ഉത്തരവാദിത്തത്തിൽ എത്തിയിരിക്കുകയാണ് നമ്മുടെ സർക്കാരും. വീട്ടിൽ ലഭിക്കുന്ന പോഷകാഹാരങ്ങളെക്കാൾ കൂടുതൽ മൂല്യത്തിലാണ് ഇനി വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ലഭിക്കുക. ഇതിനായി ചെറിയ മെനു പോലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതനുസരിക്കാത്തപക്ഷം സ്കൂളുകൾക്ക് പൂട്ട് വീഴുമെന്നും നിയമം പറയുന്നു.

65 ഡിഗ്രി സെൽഷ്യസാണ് ഇനി ഉച്ചഭക്ഷണത്തിന്റെ ചൂട്, ഇവ വേവിക്കുവാൻ പാചകവാതകം മാത്രമേ ഉപയോഗിക്കാവു എന്നും സര്കുലറിലുണ്ട്. ഭക്ഷണം വിളമ്പുന്നതിനു മുൻപ് അധ്യാപകൻ രുചിച്ചു നോക്കണമെന്നും, വിളമ്പുമ്പോൾ രുചിച്ചുനോക്കിയ അധ്യാപകൻകൂടാതെ രണ്ടു രക്ഷിതാക്കളും വേണമെന്നാണ് ഉത്തരവ്.

പച്ചക്കറിയരിയുവാൻ കട്ടിങ് ബോർഡ് നിർബന്ധമായും ഉപയോഗിക്കുക, പാചകത്തൊഴിലാളിയുടെ വ്യക്തിശുചിത്വം ഉറപ്പാക്കുക, ഉച്ചഭക്ഷണം സൂക്ഷിക്കുന്ന സ്റ്റോറിൽ എലികൾ, പ്രാണികൾ, മറ്റു ക്ഷുദ്രജീവികൾ എന്നിവ ഇല്ല എന്ന് ഉറപ്പുവരുത്തുക, പൊതുവിപണിയിൽനിന്നു വാങ്ങുന്ന പച്ചക്കറികൾ ഉപ്പ്, മഞ്ഞൾപൊടി ഇവ ചേർത്ത ശുദ്ധജലത്തിൽ ഒരു മണിക്കൂർ ഇട്ടുവച്ച് മാത്രം ഉപയോഗിക്കുക എന്നിവയും സർക്കുലറിൽ പറയുന്നു.

സദ്യയൊരുക്കാൻ തയ്യാറായി സ്കൂളുകൾ

  • തിങ്കൾ : ചോറ്, പരിപ്പുകറി, കിച്ചടി, തോരൻ
  • ചൊവ്വ : ചോറ്, എരിശേരി/പുളിശേരി, ചെറുപയറോ വൻപയറോ തോരൻ, അവിയൽ
  • ബുധൻ : ചോറ്, സാമ്പാർ, മുട്ടക്കറി (കുട്ടി ഒന്നിന് ഒരു മുട്ടവീതം), ഇലക്കറി
    ( മുട്ട കഴിക്കാത്തപക്ഷം കുട്ടികൾക്ക് അതെ മൂല്യത്തിലുള്ള നേന്ത്രപ്പഴം നൽകണം )
  • വ്യാഴം : ചോറ്, പരിപ്പുകറി, അവിയൽ, തോരൻ
  • വെള്ളി : ചോറ്, സാമ്പാർ, തോരൻ, ഇലക്കറി
    മത്സ്യമാംസാദികൾ (ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച്) – ഇവയാണ് സ്കൂളുകൾക്കായി ഒരുക്കിയ മെനു

( വിവരങ്ങൾ സര്കുലർ പ്രകാരം എടുത്തത് )

എന്തായാലും ഇനി പോഷകാഹാരക്കുറവിൽ ഒരു വിദ്യാർത്ഥിയും വലയില്ല എന്നുമാത്രമല്ല, ഒരേ ഭക്ഷണം കഴിക്കുവാനുള്ള അവകാശം ലഭിക്കുന്നതും ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു…

മെനുവൊരുക്കി സ്കൂൾ ഉച്ചഭക്ഷണം, ഇത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം
5 (100%) 24 votes

Summary
Article Name
മെനുവൊരുക്കി സ്കൂൾ ഉച്ചഭക്ഷണം, ഇത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം
Description
മെനുവൊരുക്കി സ്കൂൾ ഉച്ചഭക്ഷണം, ഇത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം
Author
Publisher Name
GuruvayoorLive
Publisher Logo