ഗുരുവായൂർ ഉത്സവം അവസാന ദിനത്തോടടുക്കുമ്പോൾ ഭഗവാൻ വിനോദമായ പള്ളിവേട്ട എന്ന ചടങ്ങു നടന്നു. നായാട്ടിനായി ഭഗവാനും പരിവാരങ്ങളും പോകുന്ന ചടങ്ങാണ് പള്ളിവേട്ട. മൃഗങ്ങളുടെ വേഷം ധരിച്ച് എത്തുന്ന ഭക്തരെ മൃഗമായി സങ്കൽപ്പിച്ചു ഭഗവാൻ പിന്തുടരുന്നതാണ് ചടങ്ങ്. ഉത്സവ ദിവസങ്ങളിലെ ചടങ്ങുകളിൽ രസകരമായ ഒരു ചടങ്ങു തന്നെയാണ് പള്ളിവേട്ട എന്ന ഈ ചടങ്ങ്. ഭഗവാന് അകമ്പടിയായി പരിവാരങ്ങളുടെ വേഷം ധരിച്ച കൃഷ്ണനാട്ടം കലാകാരന്മാരും, ഗജവീരന്മാരും ഉണ്ടാകും. പറ നിറച്ച് കൊണ്ട് ആനപ്പൂറത്തേറി വരുന്ന ഭഗവാനെ വരവേൽക്കാൻ ഭകതരും ഒരുങ്ങിയപ്പോൾ ചടങ്ങുകൾ വർണാഭമായ കാഴ്ചതന്നെ സമ്മാനിച്ചു. പള്ളിവേട്ട അവസാനിച്ചു ഭഗവാൻ ഉണരുന്നത് ആറാട്ടു ദിവസമായ വ്യാഴാഴ്ചയാണ്.

കണ്ണനെ ഉണർത്തിയത് പഞ്ചമി എന്ന പശുക്കിടാവ്

പള്ളിവേട്ട കഴിഞ്ഞു ക്ഷീണിതനായ ഭഗവാൻ ആറാട്ടു ദിനമായ വ്യാഴാഴ്ച ഉണർന്നത് പഞ്ചമി എന്ന പശുക്കിടാവിന്റെ കരച്ചിൽ കേട്ടാണ്. ഇതിനായി രണ്ടു മാസം മാത്രം പ്രായമുള്ള പഞ്ചമി എന്ന പശുക്കിടാവിനെ കുളിപ്പിച്ച് കുറി അണിയിപ്പിച്ച് ഉദയത്തിനു മുൻപായി ക്ഷേത്രത്തിനകത്ത് എത്തിക്കുകയായിരുന്നു. പശുക്കിടാവിനെ കണികണ്ടുണർന്ന ഭഗവാന്റെ വിഗ്രഹം നീരാട്ടിനായി താമരപൊയ്കയിൽ കൊണ്ട് പോകുകയും ശേഷം അഞ്ജനം കൊണ്ട് കണ്ണെഴുതി ഗോരോചനക്കുറി തൊട്ട് ദശപുഷ്പമാലയണിഞ്ഞ് കരുവാട്ട് ഭട്ടതിരിയുടെ പുരാണവായന കേട്ട് കൊണ്ടാണ്  ഭഗവാന്റെ വിഗ്രഹം അകത്തേക്കെഴുന്നള്ളിച്ചത് .

പള്ളിവേട്ടക്കിറങ്ങി ഭഗവാൻ
5 (100%) 5 votes

Summary
Article Name
പള്ളിവേട്ടക്കിറങ്ങി ഭഗവാൻ
Description
പള്ളിവേട്ടക്കിറങ്ങി ഭഗവാൻ
Author
Publisher Name
GuruvayoorLive
Publisher Logo