പുണ്യകാലമെന്നു വിശേഷിപ്പിക്കുന്ന വൈശാഖ മാസത്തിൽ ഗുരുവായൂരപ്പനെ കാണാനും അനുഗ്രഹം തേടാനും ആയിരങ്ങളാണ് ഓരോ മിനുട്ടിലും ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിക്കുന്നത്. വ്യാഴം, ചൊവ്വ ദിവസങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർക്കോ പോലീസ് ഉദ്യോഗസ്ഥർക്കോ സാധിക്കുന്നതിലും അപ്പുറമാണ്.
ചുറ്റമ്പലത്തിനു അകത്തും പുറത്തുമായി തടിച്ചു കൂടുന്ന ഭക്തരെ കർശനമായി മാറ്റിനിർത്തി മാർഗം തടസമില്ലാതെ ആക്കുന്നുണ്ട്. ക്ഷേത്ര അന്നദാന മണ്ഡപത്തിലും തിരക്ക് വളരെക്കൂടുതലാണ്, ഈ വൈശാഖമാസം അവസാനിക്കുന്നത് വരെ ക്ഷേത്രത്തിൽ സാധാ സമയവും ഭക്ഷണം നൽകുന്നതാണ്. ജാതി മത ഭേദമെന്യേ എല്ലാവര്ക്കും ഭക്ഷണം കഴിക്കുവാൻ സാദ്യമാണ്. പാന്റ്സ്, ചുരിദാർ എന്നിവ ധരിച്ചും അന്നദാന മണ്ഡപത്തിൽ പ്രവേശിക്കാം.

ഭക്തജനങ്ങൾക്കു പ്രേത്യേക അന്നദാനം ഒരുക്കി ദേവസ്വം

വൈശാഖ മാസത്തിൽ നടത്തി വരുന്ന ഈ അന്നദാനം ഏതു സമയത്തും ക്ഷേത്രത്തിൽ നിന്നും കഴിക്കാവുന്നതാണ്, നെല്ല്ലുകുത്തരിയുടെ ചോറും, മോര് കാച്ചിയ കൂട്ടാനും, പയർപ്പുഴുക്കും, ആണ് പ്രധാന ഭക്ഷണം പ്രേത്യകമായ കറികളും ചില ദിവസങ്ങളിൽ ലഭ്യമാണ്. ദിവസവും ഒട്ടനേകം ആളുകളാണ് അന്നദാനം കഴിക്കുന്നത് എന്നത് കണക്കുകൾ വിലയിരുത്തുന്നു. പാന്റ് ധരിച്ചു കയറാനും കൂടി തന്നെയാണ് അന്നദാന മണ്ഡപം പുറത്തു സ്ഥാപിച്ചത് എന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നു.

Summary
Article Name
വൈശാഖ മാസത്തിൽ ഗുരുവായൂരപ്പനെ കാണാൻ ഭക്തരുടെ തിരക്ക്
Description
വൈശാഖ മാസത്തിൽ ഗുരുവായൂരപ്പനെ കാണാൻ ഭക്തരുടെ തിരക്ക്
Author
Publisher Name
GuruvayoorLive
Publisher Logo
വൈശാഖ മാസത്തിൽ ഗുരുവായൂരപ്പനെ കാണാൻ ഭക്തരുടെ തിരക്ക്
5 (100%) 11 votes