മഴക്കാല രോഗ പ്രതിരോധനങ്ങൾ

മഴക്കാലം പകർച്ചവ്യാധികൾക്കു കാരണമാകാറുണ്ട്, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നും വരുന്ന രോഗങ്ങൾ എന്നിവ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടവയാണ്. ഈ കാലത്തു ഉണ്ടാകുന്ന തണുപ്പ്, ജലദോഷം, പനി തുടങ്ങിയ രോഗങ്ങളാണ് കാരണം. വിദ്യാർത്ഥികൾ, ഓഫീസിൽ പോകുന്നവർ, അമ്മമാർ, ചെറിയ കുട്ടികൾ തുടങ്ങിയവർ ആരോഗ്യകരമായ ഭക്ഷണക്രമവും ശുചിത്വവും നിലനിർത്തേണ്ടത് ആവശ്യമാണ്. മഴക്കാലത്ത് നിങ്ങളുടെ സംരക്ഷണം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്, കാരണം നിങ്ങൾക്ക് അസുഖങ്ങൾ പിടിപെടാം.
മഴക്കാലത്ത് ഉണ്ടാകുന്ന സാധാരണ രോഗങ്ങളാണ് ഡെങ്കിപ്പനി, ജലദോഷം, പകര്‍ച്ചപ്പനി, കോളറ എന്നിവ. ഈ രോഗങ്ങളെ തടയാൻ ചെറിയ രീതിയിൽ നമ്മൾ ചെയ്തിരിക്കേണ്ട ചിലതുണ്ട്.
-മഴക്കാലത്ത് പുറത്തേക്ക് പോകുമ്പോൾ റെയിൻകോട്ട് കൈയിൽ വെക്കാൻ ശ്രമിക്കുക.
-വൈറ്റമിൻ സി സ്വാഭാവിക രൂപത്തിലോ ഭക്ഷണ പാതാർത്ഥങ്ങളിലൂടെയോ കഴിക്കുന്നത്, തണുത്ത വൈറസിനെ അതിവേഗം അകറ്റാൻ സഹായിക്കും. ഈ വൈറ്റമിൻ ആരോഗ്യകരമായ വിതരണത്തിലൂടെ നിങ്ങളുടെ ആന്റിബോഡികള്ളിൽ സജീവമാക്കുകയും തണുപിന്റെ തീവ്രത കുറക്കുകയും ചെയ്യുന്നു.
-മഴയിൽ നനഞ്ഞ ശേഷമുള്ള കുളി – അത് അസാധാരണമായി തോന്നാം, കാരണം നിങ്ങൾ മഴയിൽ നനഞ്ഞു നിൽകുമ്പോൾ വീണ്ടും കുളിക്കാൻ ആഗ്രഹിക്കില്ല. പക്ഷേ ഇത് മുഗേന മഴയിൽ നിന്ന് പിടിക്കപ്പെട്ട പല അണുബാധകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.
-ചൂടുള്ള പാനീയങ്ങൾ – നിങ്ങൾ ചൂടുള്ള പാനീയങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു കലമാണിത്. കുളി കഴിഞ്ഞ ശേഷം ഉണങ്ങിയതും, വൃത്തിയുള്ള വസ്ത്രം ധരിക്കുക. ചൂടുള്ള സൂപ്പ് അല്ലെങ്കിൽ കുറഞ്ഞത് ഒരു കപ്പ് ചൂട് പാൽ കുടിക്കുക ഇത് ജലദോഷം പിടിപെടുന്നതിൽ നിന്ന് നിങ്ങളെ സഹായിക്കുകായും ശരീരത്തിലെ താപനിലയിൽ പെട്ടെന്ന് ഉണ്ടാകുന്ന അണുബാധയിൽ നിന്നും നിങ്ങളെ രക്ഷിക്കുകായും ചെയ്യും.
-ശുചിത്വം – മഴക്കാലത്ത് സൂക്ഷ്മജീവികൾ വളരാൻ സാധ്യതയുണ്ട്, നിങ്ങളുടെ ചുറ്റുമുള്ള ശുചിത്വം നിലനിർത്താൻ ശ്രമിക്കുക. മഴക്കാലത്ത് ശുചിത്വം വളരെ പ്രധാനമാണ്. നിങ്ങക്കു ജലദോഷം പിടിച്ചാൽ, നിങ്ങൾ പതിവായി നിങ്ങളുടെ കൈകൾ വൃത്തിയാക്കണം, അതിനുശേഷം എല്ലായ്പ്പോഴും ഒരു സാനിറ്റയസർ ഉപയോഗിക്കുക.
-ധാരാളം വെള്ളം കുടിക്കുക – പരിസ്ഥിതിയുടെ ചൂടു കുറയുന്നത് മൂലം വെള്ളം കുടിക്കുന്നത് സ്വാഭാവികമായും കുറയ്ക്കും. ധാരാളം വെള്ളം കുടികുന്നത് മൂലം നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ അകറ്റാൻ സഹായിക്കും.
-നിങ്ങളുടെ ഭക്ഷണത്തെ ശ്രദ്ധിക്കുക – പോഷകാഹാരം കഴിക്കുക, മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക .

മഴക്കാല രോഗ പ്രതിരോധനങ്ങൾ
5 (100%) 8 votes

Summary
Article Name
മഴക്കാല രോഗ പ്രതിരോധനങ്ങൾ
Description
മഴക്കാല രോഗ പ്രതിരോധനങ്ങൾ
Author
Publisher Name
GuruvayoorLive
Publisher Logo