അമിത ചൂട് കാരണം ഇന്ന് ആളുകൾക്ക് പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയെ തണുപ്പിക്കാൻ മഴയോ, മഴകാർമേഘങ്ങളോ ഇല്ലാത്ത ഈ അവസ്ഥയിൽ നാം ഓരോരുത്തർക്കും സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ശരീരത്തിനാണ്. അമിത ചൂട് മൂലം ത്വക്ക് സംബന്ധമായ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ ശരീരം തണുപ്പിക്കേണ്ട കർമവും ദിനചര്യമാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇതിനായി ചില പൊടികൈകൾ നോക്കാം..

പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണം

നാം കഴിക്കുന്ന ഭക്ഷണത്തോടൊപ്പം മിതമായ അളവിൽ പഴവര്ഗങ്ങളും ചേർക്കുന്നത് ശരീരം തണുക്കുവാനും ചൂടിൽ നിന്നും മാനസികമായുള്ള പിരിമുറുക്കങ്ങളെയും തരണം ചെയ്യാൻ സാധിക്കുന്നതാണ്. തണ്ണിമത്തൻ, ഓറഞ്ച്, മാമ്പഴം എന്നീ പഴവർഗ്ഗങ്ങൾ സുലഭമായതുകൊണ്ട് ഇവത്തന്നെ ശരീര സംരക്ഷണത്തിനായി കഴിക്കാവുന്നതാണ്.

പ്രകൃതിയിലേക്ക് മടങ്ങാം

ശരീര കുളിര്മക്കായി നാം ഇന്ന് പലതരം എണ്ണകളും, ക്രീമുകളും ഉപയോഗിക്കുന്നുണ്ട് എന്നാൽ ഇതിലെല്ലാം വ്യത്യസ്തമായി പ്രകൃതിയിൽ നിന്നും ലഭിക്കുന്ന മൈലാഞ്ചി, ആര്യവേപ്പ്, എന്നിവ തലയിൽ തേച്ചു കുളിച്ചു നോക്കൂ.. യന്ത്രനിർമിത എണ്ണകളെക്കാളും ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമേ വേണ്ട. അതുപോലെതന്നെ ഉലുവ അരച്ചെടുത്തും ഇതിനായി ഉപയോഗിക്കാം

ഇളനീർ പ്രകൃതിയുടെ പാനീയം

ഇളനീർ പകരം വെക്കാനില്ലാത്ത ഒരു ഊർജപാനീയമാണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഈ പാനിയത്തിൽ രാസവസ്തുക്കളോ മറ്റു കീടനാശിനികളോ ചേർക്കാൻ കഴിയില്ല എന്നതാണ് ഇവ എന്നും മികച്ചതാക്കുന്നത്. പാനിയത്തോടൊപ്പമുള്ള കാമ്പും വളരെ രുചികരവും പോഷകം നിറഞ്ഞതുമാണ്. മുപ്പത്തിയഞ്ചു രൂപയാണ് ഗുരുവായൂരിലും പ്രദേശത്തിലും വിൽക്കുന്ന കരിക്കിന്റെ വില.

പുറം വെയിലിൽ ആശ്രയം വഴിയോര പാനിയങ്ങൾ

ഉച്ച സമയങ്ങളിൽ കാറിലോ, ബൈക്കിലോ മറ്റും സഞ്ചരിക്കുമ്പോൾ തളർച്ച അനുഭവപ്പെടാം ഈ സമയങ്ങളിൽ ചെയ്യുവാൻ കഴിയുന്ന ഒരേ ഒരു മാർഗം പാനിയകടകളാണ്. വൃത്തിയുള്ള പാനീയ കടകൾ നോക്കി അവിടെ നിന്നും പാനീയങ്ങൾ കുടിച്ച് ഊർജം പ്രാപ്തമാക്കാം. എല്ലാ വഴിയോരങ്ങളിലും ഇന്ന് പാനീയ കടകൾ സജ്ജമാണ് തണ്ണിമത്തൻ ജ്യൂസ്, നന്നാരി സർബത്, അവൽ മിൽക്ക് എന്നിവയാണ് ആവശ്യക്കാർ കൂടുതലുള്ള പാനീയങ്ങൾ.. ഇവ കഴിച്ചു ശരീരത്തെ ചൂടിൽനിന്നും സംരക്ഷിക്കാം.

വേനൽക്കാലം കഴിയുന്നത് വരെ നാം ഓരോരുത്തർക്കും ശരീര സംരക്ഷണത്തിൽ പ്രാധാന്യം നൽകി സ്വയം ബോധവാന്മാരാകാം….

ശരീര സംരക്ഷണം, ചൂടിൽ നിന്ന്
5 (100%) 8 votes

Summary
Article Name
ശരീര സംരക്ഷണം, ചൂടിൽ നിന്ന്
Description
ശരീര സംരക്ഷണം, ചൂടിൽ നിന്ന്
Author
Publisher Name
GuruvayoorLive
Publisher Logo