വേനൽ ചൂടിനെ ശമിപ്പിക്കാൻ ഇടകിടെയെത്തുന്ന ആശ്വാസമഴ ആസ്വദിക്കുകയെന്നത് വളരെ രസമുള്ള ഒരു അനുഭവമാണ്. ഈ തരുന്ന ആശ്വാസമഴ സ്ഥിരമാക്കിതന്നൂടെ ദൈവമേ എന്ന പ്രാർത്ഥനയാണ് എല്ലാവർക്കും. കാലാവസ്ഥ പ്രവചന പ്രകാരം നമുക്കുവേണ്ടി മഴ ചൊരിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി, അതിനായുള്ള ചില സൂചനകൾ നമുക്ക് ആകാശം കാണിച്ചുതരുന്നുമുണ്ട്. ചൂട് കുറഞ്ഞ ഈ കാലാവസ്ഥയിൽ കാർമേഘം മൂടിയ അന്തരീക്ഷവുമാണ് കാണുന്നത് . ഏറെ നേരത്തെ ഇരുട്ടാകുന്ന ഈ പ്രകൃതിയുടെ മാറ്റങ്ങൾ മഴക്കുള്ള ലക്ഷണങ്ങളാണെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്.

രാത്രി പെയ്യുന്ന ചെറിയ മഴയും അതിനു മുന്നോടിയായി എത്തുന്ന ഇടിമിന്നലും, രാത്രികാലങ്ങളിലെ അന്തരീക്ഷം തണുപ്പിക്കുന്നതിനു സഹായിക്കുന്നു. എന്നാൽ പകൽ മഴ ലഭിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല എന്നുമാത്രമല്ല ഇനി അതിനു ദിവസങ്ങൾ മാത്രം ബാക്കിയുള്ളു എന്ന വാസ്തവം മാത്രം
ബാക്കി.

മാനം കറക്കുന്നു, ഇനി മഴയെത്തും
4.7 (93.33%) 9 votes

Summary
Article Name
മാനം കറക്കുന്നു, ഇനി മഴയെത്തും
Description
മാനം കറക്കുന്നു, ഇനി മഴയെത്തും
Author
Publisher Name
GuruvayoorLive
Publisher Logo