പുണ്യമാസത്തിൽ ഓതാം ഖുർആൻ വചനങ്ങൾ

രാമായണ മാസത്തിൽ ഉരുവിടുന്ന നാമങ്ങളും, രാമായണ പാരണങ്ങളും കേൾകുന്നവരാണ് ഗുരുവായൂരിലെ ഓരോ ജനങ്ങളും. അതുപോലെതന്നെയാണ് ഈ നോമ്പുകാലങ്ങളിൽ ഓതുന്ന ഈ ഖുർആൻ വേദങ്ങളും.

നോമ്പ് എടുത്ത് ഉമ്മറപ്പടിയിലും, കോലായിലും ഇരുന്നു ഖുർആൻ ഓതുന്ന ഉമ്മമാരായിരിക്കും ആ ഭവനത്തിന്റെ ഐശ്വര്യം. ഭക്ഷണം ത്യജിച്ചുകൊണ്ട് അല്ലാഹുവിൽ അലിഞ്ഞുചേരുന്ന ഓരോ മനുഷ്യനും ജാതിയെന്നോ മതമെന്നോ നോക്കാറില്ല, മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചുകൊണ്ട് ഖുറാനും, രാമായണവും, ബൈബിളും വായിക്കുന്നവർ തന്നെയാണ് ഈ ഗുരുവായൂരിന്റെ മേന്മ ഇത്രയേറെ ഉയർത്തുവാൻ കാരണമായ ഒന്ന്.

ഓതുന്ന ഖുർആൻ വചനങ്ങൾ അത്രയേറെ അര്ഥവത്തായതും, കുഞ്ഞുമനസുകളിൽപോലും തട്ടുന്ന വാക്കുകളുമാണ്. ദിനചര്യമാക്കുന്ന ഓരോ ഖുർആൻ വാക്യങ്ങളും പ്രവർത്തിയിൽ ശീലമാക്കിയാൽ കള്ളവും ചതിയുമില്ലാത്ത ആ പഴയ നാടിനെയും, നാടിന്റെ പ്രൗഢിയേയും നമുക്ക് തിരിച്ചുകിട്ടും.
സ്വർഗ്ഗവാതിൽ തുറന്നുതരുവാൻ ആവശ്യപ്പെട്ടു അല്ലാഹുവിനെ വിളിക്കുന്ന ഓരോ സ്വനതന്തുക്കളും അല്ലാഹുവിന്റെ നാമത്താൽ അനുഗ്രഹംകൊണ്ടവരാകുന്നു.

” സ്നേഹിക്കുക സകല മനുഷ്യരെയും ഒന്നുപോലെ, വിളിക്കുക ദൈവത്തിനെ മതങ്ങളില്ലാതെ… അവൻ തുണക്കായി എത്തും ”

 – മുഹമ്മദ് റാഷിദ്

പുണ്യമാസത്തിൽ ഓതാം ഖുർആൻ വചനങ്ങൾ
5 (100%) 15 votes

Summary
Article Name
പുണ്യമാസത്തിൽ ഓതാം ഖുർആൻ വചനങ്ങൾ
Description
പുണ്യമാസത്തിൽ ഓതാം ഖുർആൻ വചനങ്ങൾ
Author
Publisher Name
GuruvayoorLive
Publisher Logo