വേനലവധിക്ക് സ്കൂൾ പൂട്ടിയതോടെ ഒരുപാട് സ്വപ്നങ്ങളും അതിനുവേണ്ട മുന്നൊരുക്കങ്ങളും നടത്തിയിരിപ്പാണ് കുട്ടികൾ ഓരോരുത്തരും.

വിവിധ തരത്തിലുള്ള കളികൾ, കുടുംബാംഗങ്ങളുമായുള്ള യാത്രകൾ, കണിയൊരുക്കുവാനും കൈനീട്ടം വാങ്ങുവാനും കാത്തിരിക്കുന്ന വിഷു ദിനം എന്നിവയൊക്കെ തന്നെയാവണം എല്ലാവരുടെയും മനസ്സിൽ ഉള്ളത്. ഇതിനുവേണ്ടി എന്ത് മുന്നൊരുക്കങ്ങൾ ചെയ്യുവാനും കുട്ടികൾ ഇന്ന് തയ്യാറാണ്.

കളിസ്ഥലങ്ങൾ വൃത്തിയാക്കുകയും അവിടെ വിശ്രമ കൂടാരങ്ങൾ സ്ഥാപിക്കുന്ന ജോലികളും എല്ലാവരും പൂർത്തിയാക്കിയിരിക്കുന്നു.

ആഘോഷഭരിതമാക്കുന്ന ഈ അവധികാലം വേനൽ കൃഷികൂടി നടത്തി ആഘോഷമാക്കണം എന്ന ചിന്ത കുട്ടികളുടെ മനസ്സുകളിൽ എത്തിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത് ഇത് നല്ലൊരു നാളേക്ക് വേണ്ടിയുള്ള ചെറിയവാക്കുകളാണ്എന്ന തോന്നൽ കുട്ടികളിൽ എത്തുമ്പോൾ അവർ ഓരോരുത്തരും നല്ലൊരു മനസ്സിനുടമയും നല്ലൊരു കൃഷിസ്നേഹിയും ആകുന്നു.

ഓരോ വീടുകളിലും വേനൽകാല പച്ചക്കറി കൃഷി ചെയ്ത്, നാം ഇന്ന് ഭക്ഷിക്കുന്ന വിഷാംശമായ പച്ചക്കറികൾ ഇവിടെ നിന്നും വേരോടെ പിഴുതുകളയാം. പയർ, പാവൽ, കുമ്പളം, ചീര, മത്തൻ, മുളക്, പടവലം, കൂടാതെ നിരവധി പച്ചക്കറികൾ ഈ വേനൽക്കാലത്തു വിളയിച്ചെടുക്കാം കുട്ടികൾക്ക് എളുപ്പത്തിൽ പരിപാലിക്കാനും, രാസവസ്തുക്കൾ ചേർക്കാതെ വിളയിച്ചെടുക്കാനും പറ്റിയ ഈ വേനൽക്കാല കൃഷികളിൽ ചിലതു നമുക്കു പരിചയപ്പെടാം

പയർ

വളരെ എളുപ്പത്തിൽ വിളവെടുക്കുവാൻ കഴിയുന്ന ഒരു കൃഷിയാണ് പയർകൃഷി, ഏതു കാലാവസ്ഥയിലും നട്ടു പിടിപ്പിക്കാവുന്ന പയർ കൃഷിക്ക് വെയിലാണ് ഉത്തമം. രണ്ടു മീറ്റർ ഉയരത്തിൽ പന്തൽകെട്ടികൊടുത്ത് അടിവളമായി ചാണകവും, പച്ചിലയും ചേർത്ത് പയർ വിത്തുകൾ പിടിപ്പിച്ചാൽ അധിക കാലതാമസം ഇല്ലാതെ തന്നെ വിളവെടുക്കാൻ സാധിക്കും. (തലേദിവസം കുതിര്‍ത്ത പയർ വിത്തുകൾ നടാന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം)

പടവലം

വെയിലിനെ ആശ്രയിച്ചു വളരുന്ന ഒരു കൃഷിയാണ് പടവലംകൃഷി. പയർകൃഷിയെ പോലെ പന്തൽകെട്ടികൊണ്ട് വളർത്തേണ്ട കൃഷിയാണ് ഇതും. ബലമുള്ള പന്തൽവേണം നിർമ്മിക്കാൻ രാസവസ്തുക്കൾ ചേർക്കാതെ തയ്യാറക്കിയ വളവും, മണ്ണും ചേർത്ത് ഇളക്കി വിത്തുകൾ നടാം.

ചീര

ഏറ്റവും എളുപ്പത്തിൽ നേടാവുന്ന ഒന്നാണ് ചീര, കിളച്ചെടുത്ത മണ്ണിൽ ചീര വിത്തുകൾ പാവുന്ന ജോലി മാത്രമേ ചെയ്യണ്ടതുള്ളൂ, വളമായി ചാണകം ഉപയോഗിക്കാം. വളർന്നുവരുന്ന ചീര വിഭവങ്ങളിൽ ഉൾപ്പെടുത്തി ഭക്ഷിച്ചാൽ കണ്ണിനു കാഴ്ചക്ക് നല്ലതാണെന്നു ഡോക്ടർമാർ അവകാശപ്പെടുന്നു.

ഇതുപോലെ നമുക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കാം.ഇങ്ങനെ രാസവസ്തുക്കൾ ഉപയോഗിക്കാതെ ആയുസ് വർധിപ്പിക്കാനും ഇന്ന് നമുക്ക് സാധിക്കും. കൃഷി സംബന്ധമായ എന്ത് വിവരങ്ങൾക്കും, സംശയങ്ങൾക്കും ഗുരുവായൂർ കൃഷിഭവനും കൂടെയുള്ളപ്പോൾ കൃഷി എന്ന ആ പഴയ ജീവിതശൈലി തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയും. 09496003507 ഈ നമ്പറിൽ ഗുരുവായൂർ കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്.

കുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു മാതാപിതാക്കളും ഈ വേനൽക്കാല കൃഷിയിൽ പങ്കാളികളായി പച്ചപ്പാർന്ന ഒരു കേരളം പടുത്തുയർത്തണം..

ഒരുങ്ങാം അവധിക്കാല കൃഷിക്കായി
5 (100%) 11 votes

Summary
Article Name
ഒരുങ്ങാം അവധിക്കാല കൃഷിക്കായി
Description
ഒരുങ്ങാം അവധിക്കാല കൃഷിക്ക്
Author
Publisher Name
GuruvayoorLive
Publisher Logo