റോഡരികിൽ നിന്നുമകലെയല്ലാത്ത ഒരു കാഴ്ച, വർഷകാലമെത്തിയെന്നു തെളിയിക്കുന്ന ഒരു കാഴ്ച, താറാവുകൂട്ടങ്ങൾ ഒന്നിനുപുറകെ ഒന്നായി നമ്മുടെ അയൽപക്കത്തുമെത്തി…

വഴിതെളിയിക്കാൻ മുൻപിൽ നടക്കുന്ന തങ്ങളുടെ ഇടയന്മാരുടെ ഒപ്പം അനുസരണക്കേടുകാട്ടാതെ നടക്കുന്ന താറാവുകൂട്ടങ്ങൾ ഇന്നലെ കണ്ട നല്ലൊരുകാഴ്ചയാണ്. ഭക്ഷണം കൊത്തിയെടുത്ത് മക്കൾക്ക് നൽകുന്ന തള്ളതാറാവിന്റെ ധൗത്യവും വളരെ രസകരമാണ്. ഇന്നിവിടെയാണെങ്കിൽ നാളെ മറ്റൊരിടത്തു ഞങ്ങൾ ചേക്കേറുമെന്നാണ് ഇടയരിൽ ഒരാളുടെ പക്ഷം. എന്തായാലും വളരെ കൗതുകം തോന്നുന്ന ഈ കാഴ്ച സഞ്ചാരികൾക്ക് മധുരം നൽകുന്നവയാണ്.

പാടശേഖരത്തിൽ ധാരാളം ഭക്ഷണം ലഭിക്കുന്നത് ദൈവാനുഗ്രഹമാണെന്നാണ് ഈ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. പ്രേത്യേക കൂടാരങ്ങളിൽ സുരക്ഷിതമാക്കുന്ന താരവുകൂട്ടങ്ങളുടെ മേൽ ഒരു കണ്ണ് വേണമെന്ന് മാത്രം.

വർഷക്കാലം ഓർമപ്പെടുത്തി താറാവുകൂട്ടം വന്നെത്തി
5 (100%) 10 votes

Summary
Article Name
വർഷക്കാലം ഓർമപ്പെടുത്തി താറാവുകൂട്ടം വന്നെത്തി
Description
വർഷക്കാലം ഓർമപ്പെടുത്തി താറാവുകൂട്ടം വന്നെത്തി
Author
Publisher Name
GuruvayoorLive
Publisher Logo