ഭക്ഷണ പദാര്ഥങ്ങൾക്കൊപ്പം ഇനി ചേർക്കാം നാടൻ ഇലക്കറികൾ, മുരിങ്ങയില, ചീര, മത്തൻ എന്നിവ ചേർത്തുള്ള ഭക്ഷണം ശീലമാക്കി നോക്കു ആരോഗ്യപരമായ ഒരു ശരീരത്തിനുടമയാകാം എന്ന് ശാസ്ത്രം തെളിയിക്കുന്നു.

മുരിങ്ങയില കാഴ്ചക്ക് പോഷകവും ചീര രക്തവര്ധനവിനു സഹായകവുമാണ്. എന്നാൽ ഇന്ന് മാർക്കറ്റിൽ നിന്നും ലഭിക്കുന്ന ഈ ഉലപന്നങ്ങൾ വിശ്വസിച്ചു ഭക്ഷിക്കാൻ സാധിക്കാത്തവയാണ്. നാം വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന ഈ വിളകൾ ശരീരത്തിന് യാതൊരുവിധ ദോഷങ്ങളും വരുത്തില്ല എന്നുമാത്രമല്ല കൃഷിയോടുള്ള പുതുതലമുറയുടെ ആവേശം വർദ്ധിപ്പിക്കുവാനും സഹായകരമാണ്.
മുത്തശ്ശിക്കഥകളിൽ അവകാശപ്പെടുന്ന പഴമക്കാരുടെ ആരോഗ്യത്തിന്റെയും, ആയുസിന്റെയും രഹസ്യം ഒരുപക്ഷെ ഈ നാടൻ ഭക്ഷണപദാർഥങ്ങളാണ്.

വർഷകാല ആരംഭത്തിൽ ഇലക്കറികൾ സുലഭമായി ഉണ്ടാക്കാം എന്നാൽ മഴപെയ്യുന്നതോടെ ഇവ ലഭിക്കുവാനുള്ള അവസരങ്ങൾ കുറയുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഈ ഇലക്കറികൾ ഇന്ന് വിദേശികൾക്കും ഇഷ്ടഭക്ഷണമാണ്. ഫൈവ് സ്റ്റാർ ഹോട്ടലിൽ വിളമ്പുന്ന ഇലക്കറികൾ എല്ലാം കേരളത്തനിമ ഉയർത്തിക്കാട്ടുന്നു.

മടങ്ങിവരാം ഇലക്കറികളിലേക്ക്‌
5 (100%) 12 votes

Summary
Article Name
മടങ്ങിവരാം ഇലക്കറികളിലേക്ക്‌
Description
മടങ്ങിവരാം ഇലക്കറികളിലേക്ക്‌
Author
Publisher Name
GuruvayoorLive
Publisher Logo