മുന്നറിയിപ്പില്ലാതെ ഗതാഗതം സതംഭിച്ചു, പടിഞ്ഞാറേ നടയിൽനിന്നും മമ്മിയൂർ ജംഗ്ഷൻ വരെയുള്ള റോഡാണ് അഴുക്കുചാലിന്റെ പ്രവർത്തനം മൂലം തടസപ്പെടുത്തിയിരിക്കുന്നത്. പലവാഹനങ്ങളും പടിഞ്ഞാറേ നടയിലെത്തിയിട്ടാണ് കാര്യം അറിയുന്നത് എന്നുമാത്രമല്ല വാഹനങ്ങൾ തിരിച്ചുപോകുവാനുള്ള സൗകര്യവും കുറവാണ്. അതുകൊണ്ടുതന്നെ ചെറിയ തോതിൽ യാത്രക്കാർ തമ്മിൽ വാക്കുതർക്കവും സംഭവിക്കുന്നുണ്ട്. അഴുക്കുചാലിന്റെ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ ഗതാഗതം സ്തംഭിപ്പിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് പ്രവർത്തകരുടെ പക്ഷം, ഇപ്പോഴും വിട്ടുമാറാത്ത മഴവെള്ളം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇതൊരു അറിയിപ്പായി കണക്കിലെടുത്തുകൊണ്ട് മാന്യ യാത്രക്കാർ പടിഞ്ഞാറേ നട – മമ്മിയൂർ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കുക പകരം മമ്മിയൂർ സെന്ററിൽ നിന്നും ശ്രീ കൃഷ്ണ സ്കൂൾ വഴി കിഴക്കേ നടയിൽ പ്രവേശിക്കാം..

മുന്നറിയിപ്പില്ലാതെ നിശ്ചലമാക്കി മമ്മിയൂർ റോഡ്, ഷുഭിതരായി യാത്രക്കാർ
5 (100%) 13 votes

Summary
Article Name
മുന്നറിയിപ്പില്ലാതെ നിശ്ചലമാക്കി മമ്മിയൂർ റോഡ്, ഷുഭിതരായി യാത്രക്കാർ
Description
മുന്നറിയിപ്പില്ലാതെ നിശ്ചലമാക്കി മമ്മിയൂർ റോഡ്, ഷുഭിതരായി യാത്രക്കാർ
Author
Publisher Name
GuruvayoorLive
Publisher Logo