പതിനാലു വർഷത്തിന് ശേഷം സന്തോഷ് ട്രോഫി ജേതാക്കളായി കപ്പ് കേരളത്തിലെത്തിച്ച കേരള ഫുട്ബോൾ ടീമംഗം ശ്രീരാഗ് വി. ജി യെ സ്വന്തം നാട്ടിൽ ടീം സൗപർ ണിക സ്വർണപ്പതക്കവും പൊന്നാടയും അണിയിച്ചു അനുമോദിച്ചു.

അമ്പാടി എന്ന പേരിൽ അറിയപ്പെടുന്ന ശ്രീരാഗിന്റെ കാലുകളിൽ മൂന്നുവര്ഷത്തോളമായി കേരള ടീമിന്റെ പ്രതിരോധം സുരക്ഷിതമാണ്. സെവൻസ് ഫുട്ബോളുകളിലും, ഫ്‌ളെഡ്‌ലൈറ് മത്സരങ്ങളിലും നിറസാന്നിധ്ദ്യമായ ശ്രീരാഗ് കേരള പോലീസിൽ ജോലി നേടി ട്രെയിനിങ് പൂർത്തിയാക്കുകയാണ് ഇപ്പോൾ.

ചർച്ചിൽ ബ്രതെഴ്സ് ഗോവയുടെ താരമായിരുന്ന ശ്രീരാഗിന് കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫിയിലെ മിന്നും പ്രകടനമാണ് കേരള പോലീസിലേക്കുള്ള വഴി തുറന്നത്.
ചാലിശ്ശേരി കവുക്കോട് സ്വദേശിയായ ശ്രീരാഗ് ശ്രീ കേരളവർമ കോളജിലാണ് പഠനം പൂർത്തിയാക്കിയത്. അച്ചടക്കം നിറഞ്ഞ കളിയായായതു കൊണ്ടാകാം ശ്രീരാഗ് എന്ന അമ്പാടി നാട്ടുകാരുടെയും കേരള ഫുട്ബാളിന്റെയും വലിയ പ്രതീക്ഷയും വാഗ്ദാനവുമായത്.
കവുക്കോട് വച്ച് നടന്ന അനുമോദന ചടങ്ങ് സങ്കടിപ്പിച്ചത് ശ്രീരാഗ് കളിച്ചു വളര്ന്ന അദ്ദേഹത്തിന്റെ സ്വന്തം ക്ളബ്ബായ സൗപർ ണികയാണ്. പത്തു മണിയോടെ ആരംഭിച്ച ചടങ്ങിൽ ക്ലബ് അംഗങ്ങളും, നാട്ടുകാരും, വിശിഷ്ടവ്യക്തികളും പങ്കെടുത്തു സംസാരിച്ചു. പൊന്നാട അണിയിച്ചും , ബൂട്ട് സമ്മാനിച്ചും സ്വർണ പതക്കം നൽകിയും ക്ലബ് അംഗങ്ങൾ ശ്രീരാഗിനെ അനുമോദിച്ചു.

തനിക്കു തന്ന സഹായങ്ങൾക്കും, നിർദേശങ്ങൾക്കും, ലഭിച്ച സ്വീകരണത്തിനും ക്ലബ് അംഗങ്ങളോടും നാട്ടുകാരോടും നന്ദി പറയാനും ഈ കായിക പ്രതിഭ മറന്നില്ല.

സന്തോഷ് ട്രോഫി ടീമംഗം ശ്രീരാഗ് വി. ജി യെ സ്വന്തം നാട്ടിൽ അനുമോദിച്ചു
5 (99.17%) 48 votes

Summary
Article Name
സന്തോഷ് ട്രോഫി ടീമംഗം ശ്രീരാഗ് വി. ജി യെ സ്വന്തം നാട്ടിൽ അനുമോദിച്ചു
Description
സന്തോഷ് ട്രോഫി ടീമംഗം ശ്രീരാഗ് വി. ജി യെ സ്വന്തം നാട്ടിൽ അനുമോദിച്ചു
Author
Publisher Name
GuruvayoorLive
Publisher Logo