ശാസ്ത്രലോകത്തിനു ഒഴിച്ചുകൂടനാവാത്ത ഒരു ഘടകമാണ് വൈധ്യുതി. ഒരു നേരം കറന്റ് ഇല്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥയിലായി ഇന്നത്തെ കേരളീയ ജനത, വൈധ്യുതി അത്രയധികം നമ്മുടെ നിത്യ ജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇതുണ്ടാകുന്ന ഇതിന്റെ ഉറവിടം, അതുപോലെതന്നെ ഉത്പാദിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെ കുറിച്ച് വേണ്ടത്ര ധാരണ ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാവില്ല. അത്തരം ആളുകളാണ് വൈധ്യുത അഭാവത്തിൽ കെ. എസ്. ഇ. ബി. യെ പഴിചാരി സംസാരിക്കുന്നത്, ഇത് ചെയുവാൻ പാടില്ലാത്തകാര്യമായി തന്നെ ഉൾകൊണ്ട് ഈ പ്രവണതയിൽനിന്നും പിന്മാറണമെന്നാണ് പറയുവാനുള്ളത്.

എന്തെന്നാൽ വൈധ്യുതി ഉത്പാദനം നടത്തുന്നത് അണകെട്ടുകളെ ആശ്രയിച്ചാണ്. അണകെട്ടി നിർത്തിയ വെള്ളത്തിന്റെ ഒഴുക്കും, ശക്തിയും ഉരുപയോഗപെടുത്തിയാണ് വൈധ്യുത നിർമാണം നടത്തുന്നത്. ഈ വേനൽക്കാല വേളയിൽ അണക്കെട്ടിലും മറ്റു ജലസ്രോതസ്സുകളിലും എത്രത്തോളം വെള്ളമുണ്ടാകുമെന്നും നമുക്കറിയാം.

കൂടുതലായി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് ടർബൈൻ കറക്കിയുള്ള ഊർജോത്പാദന രീതിയാണ് ഇന്ന് കേരളം പിന്തുടരുന്നത്. അതുകൊണ്ട് തന്നെ അണക്കെട്ടിലെ ജലത്തിന്റെ ശക്തി നഷ്ടപ്പെട്ടാൽ നമുക്ക് ലഭിക്കുന്ന വൈധ്യുതിയുടെ അളവും കുറയും, കെ. എസ്. ഇ. ബി. ക്കു ലഭിക്കുന്ന നിർദ്ദേശമെന്നോണം പവർക്കട്ടും, ലോഡ്ഷെഡിങ്ങും അവർ നടപ്പിലാക്കുന്നു. ഇതിന്റെ പ്രധാന തെറ്റ് സംഭവിക്കുന്നത് വൈധ്യുതി ഉപയോഗിക്കുന്ന നാം ഓരോരുത്തരും അടങ്ങുന്ന ജനതയുടെ കൈകളിലാണ്. ആവശ്യത്തിൽ കൂടുതൽ അനാവശ്യമായി വൈധ്യുതി ഉപയോഗിക്കുന്ന നമ്മുടെ രീതി ആദ്യം തന്നെ മാറ്റണം ഇനിയെങ്കിലും കെ. എസ്. ഇ. ബി.യെ പഴിചാരാതെ വൈധ്യുതി സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടിറങ്ങണം. നാമോരോരുത്തരും ആവശ്യം കഴിഞ്ഞാൽ വൈധ്യുതി സ്വിച്ച് ഓഫ് ചെയ്യുന്ന രീതി ശീലിച്ചാൽ തന്നെ നാളേക്ക് ഓരോ യൂണിറ്റ് വൈധ്യുതിയും കരുതിവെക്കാം..

വൈധ്യുത ക്ഷാമം, സംഭരിക്കാം നാളേക്ക് വേണ്ടി
5 (100%) 12 votes

Summary
Article Name
വൈധ്യുത ക്ഷാമം, സംഭരിക്കാം നാളേക്ക് വേണ്ടി
Description
വൈധ്യുത ക്ഷാമം, സംഭരിക്കാം നാളേക്ക് വേണ്ടി
Author
Publisher Name
GuruvayoorLive
Publisher Logo