നല്ല വെയിൽ വീഴുന്ന നമ്മുടെ ഓരോരുത്തരുടെയും വീടിന്റെ മട്ടുപ്പാവിൽ ഇനി നമുക്കും തുടങ്ങാം ഒരു ചെറിയ കൃഷി. മലയാളിക്കു പ്രിയപ്പെട്ട ഓരോ പച്ചക്കറിയും നമുക്ക് വീട്ടിൽ തന്നെ ഉല്പാദിപ്പിക്കാവുന്നതാണ്. വിഷം തീണ്ടാത്ത ഭക്ഷണം കഴിക്കുന്ന ഓരോ മലയാളിയും ആരോഗ്യവാന്മാരായിരിക്കുമെന്നതിൽ തെല്ലും സംശയമില്ല.

സായാഹ്നങ്ങൾ നമുക്ക് ഇനി ഈ തോട്ടങ്ങളിൽ ചിലവഴിക്കാം. മനസ്സിൽ കൃഷിയെ സ്നേഹിക്കുന്ന ഓരോ നഗരവാസിയും ഇത് പ്രാവർത്തികമാക്കണം. ഇന്ന് നമ്മുടെ കേരളത്തിൽ ഏഴുലക്ഷം ടൺ പച്ചക്കറിയുടെ കുറവാണു നിലവിലുള്ള പഠനങ്ങൾ കാട്ടിതരുന്നത്. ചുരുങ്ങിയ സ്ഥലത്തു കൃഷിചെയ്തു ഓരോ നഗരവാസിക്കും 750 ഗ്രാം പച്ചക്കറി ഉല്പാദിപ്പിക്കാവുന്നതാണ്. ഒരു സെന്റ്‌ സ്ഥലത്തിൽ ഇത് പ്രാവർത്തികമാക്കിയ ഒട്ടേറെ വ്യക്തികളെ നമുക്കിന്നു കാണാനാകും.

നിരപ്പായ ഏത് ടെറസിലും പച്ചക്കറികൾ കൃഷി ചെയ്യാം. വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക് കൂടകളും നമുക്ക് ഈ കൃഷിക്ക് ഉപയോഗിക്കാം. കാലിയായ സിമെന്റ് ചാക്ക്, അരി ചാക്, പലവ്യഞ്ജന ചാക്ക് എന്നിവ നമുക്ക് ഉപയോഗിക്കാം. കൃത്യമായ മണ്ണൊരുക്കലും വളപ്രയോഗവും നടത്തിയാൽ വലിയൊരു വിജയം നമുക്കിതിൽ കൈവരിക്കാം.

നമ്മുടെ കുടുംബാംഗങ്ങളെ കൂട്ടുപിടിച്ചു നമ്മുടെ വെളുപ്പിൽ നമുക്കൊരു കൃഷി തുടങ്ങാവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിലുപരി ഈ രീതി കൂടുതൽ മേന്മ ഉള്ളതാണെന്ന് പറയേണ്ടതില്ലല്ലോ. ഓരോ മലയാളിയും ഇത് അവരുടെ ഭക്ഷണത്തിൽ ഉൾപെടുത്തുകയാണെങ്കിൽ നമുക്ക് ആരോഗ്യവും സംരക്ഷിക്കാവുന്നതാണ്.

വെണ്ട, പയർ, ചീര, വഴുതന, പടവലം, പാവയ്ക്കാ, കോവക്ക, വെള്ളരി, തക്കാളി, മത്തൻ, കുമ്പളം, പച്ചമുളഗ് തുടങ്ങിയ മലയാളിയുടെ നിത്യ ഭക്ഷണത്തിലെ ഒഴിവാക്കാനാകാത്ത ഓരോ ഇനം പച്ചക്കറിയും നമുക്ക് വീടുകളിൽ ഉല്പാദിപ്പിക്കാവുന്നതാണ്. ഈ രീതികൾ നടപ്പിലാക്കി വിജയം കൈവരിച്ച ഓരോരുത്തരെയും നമുക്ക് മാതൃകയാക്കാം. നല്ലൊരു നാളെയുടെ സ്വപ്നങ്ങളിൽ ഇന്നത്തെ ദിനം നമുക്ക് ഒരു തൈ നട്ടു കൊണ്ട് തുടങ്ങാം.

കണക്കുകൾ പ്രകാരം കേരളത്തിൽ 60 ലക്ഷം കോളോണികളാണ് നിലവിൽ ഉള്ളത്, ഇതിൽ 50 ലക്ഷം വീടുകളിൽ 1 സെന്റ്‌ സ്ഥലത്തു നിങ്ങള്കിഷ്ടപെട്ട ഇനം പച്ചക്കറി നട്ടു വളർത്തുകയാണെങ്കിൽ നമുക്ക് ഇന്നുള്ള 70 ലക്ഷം ടൺ പച്ചക്കറി കുറവ് അനായാസം പരിഹരിക്കാവുന്നതാണ്.

നല്ലൊരു നാളെക്കായി നമ്മുക്കും തുടങ്ങാം ടെറസ്സിലൊരു കൃഷി
5 (100%) 15 votes

Summary
Article Name
നല്ലൊരു നാളെക്കായി നമ്മുക്കും തുടങ്ങാം ടെറസ്സിലൊരു കൃഷി
Description
നല്ലൊരു നാളെക്കായി നമ്മുക്കും തുടങ്ങാം ടെറസ്സിലൊരു കൃഷി
Author
Publisher Name
Guruvayoor Live
Publisher Logo