അമിത ചൂടുകൊണ്ട് വലയുന്ന ഗുരുവായൂരും പരിസരവും കാണാതെ പോകരുത് വഴിയരികിൽ
പച്ചക്കറി കച്ചവടം നടത്തുന്ന ഈ കച്ചവടക്കാരെ…

ജൂൺ മാസം വരെയുള്ള ചൂടിനെ പോലും വെല്ലുവിളിച്ച് മമ്മിയൂർ ജംഗ്‌ഷൻ മുതൽ ശ്രീകൃഷ്ണ കോളേജ്‌ കളിസ്ഥലം വരെ റോഡരികിൽ കച്ചവടം നടത്തുന്നവരാണ് ഇവർ. രാവിലെ തുടങ്ങുന്ന കച്ചവടം അവസാനിക്കുന്നത് വൈകീട്ടത്തെ തിരക്കിന് ശേഷമാണ്. ജോലി കഴിഞ്ഞു വരുന്ന അമ്മമാരെ കേന്ദ്രികരിച്ചാണ് കൂടുതൽ കച്ചവടം നടക്കുന്നത്.

കൊള്ളലാഭം പ്രതീക്ഷിക്കാതെ ചെയ്യുന്ന കച്ചവടമായതുകൊണ്ടാവാം യാത്രക്കാരും വാഹനം നിർത്തി പച്ചക്കറികൾ വാങ്ങുന്നുണ്ട്. മത്തൻ, കുമ്പളം, സവാള, പാവൽ, വഴുതന, തുടങ്ങിയ പച്ചക്കറികൾക്കാണ് ആവശ്യക്കാർ കൂടുതൽ എന്ന് ഇവർ പറയുന്നു. തമിഴ് തൊഴിലാളികളും സജീവമായ ഈ കച്ചവടം വലിയ തെറ്റില്ലാതെ നടന്നുപോകുന്നു എന്ന് ഇവർ അവകാശപ്പെടുന്നു.

വലിയ കുടകളും, തുണികളും വെയിലിനെ മറക്കുവാൻ സഹായിക്കുന്നുണ്ട്. എന്നാൽപ്പോലും ഉച്ചസമയങ്ങളിൽ അത്യുഷ്ണമാണ് അനുഭവിക്കുന്നത് എന്നും, വെയിലേറ്റാലും കുടുംബം നന്നായി കഴിഞ്ഞു പോകുന്നു എന്നതായിരുന്നു മദ്യവയസ്കനായ ഒരു കച്ചവടക്കാരന്റെ അഭിപ്രായം. തങ്ങളെ കണ്ടറിഞ്ഞു സഹായിക്കാൻ മടിയില്ലാത്തവരാണ് ഗുരുവായൂരിലെ ആളുകൾ എന്നും ഇവർ പറയുന്നു.

Summary
Article Name
വെയിലിനെ വെല്ലുവിളിച്ച് വഴിയോരകച്ചവടക്കാർ
Description
വെയിലിനെ വെല്ലുവിളിച്ച് വഴിയോരകച്ചവടക്കാർ
Author
Publisher Name
GuruvayoorLive
Publisher Logo
വെയിലിനെ വെല്ലുവിളിച്ച് വഴിയോരകച്ചവടക്കാർ
5 (100%) 9 votes