കൊടുംചൂടിൽ കഴിയുന്ന ജനങ്ങൾക്ക് കുളിരായി മഴയെത്തി. കനത്ത മിന്നലോടെയും, ഇടിയോടുകൂടെയും എത്തിയ മഴ മണിക്കൂറോളം നീണ്ടുനിന്നു.

വേനൽക്കാലത്ത് ലഭിക്കുന്ന മഴ മനുഷ്യ,മൃഗങ്ങൾക്കു നല്ലതാണെങ്കിലും വേനൽക്കാലത്ത് വിളവെടുക്കുന്ന വിളകൾക്ക് ദോഷം ചെയ്യും അതുകൊണ്ടുതന്നെ നെൽകൃഷി മുതലായ കൃഷി ചെയ്യുന്ന കർഷകർക്കും ഈ മഴ ഒരു തിരിച്ചടിയായി.

മഴയെത്തിയതോടെ ചൂടിൽനിന്നും അൽപം ശമനം കിട്ടിയ സന്തോഷത്തിലാണ് ഗുരുവായൂരിലെയും ജനങ്ങൾ, ക്ഷേത്രത്തിൽ എത്തിയ ഭക്തർ നടപ്പാതയിലും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും വിശ്രമിച്ചു മഴ ആസ്വദിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.

വേനലിൽ എത്തിയ കുളിർമഴ ആസ്വദിക്കാൻ വിദേശികളും മടിച്ചില്ല കുടയെടുത്ത് ഗുരുവായൂർ പരിസരങ്ങളിൽ നടന്നും വെള്ളത്തിൽ കളിച്ചും കേരളത്തിലെ കുളിർമഴ നന്നായിത്തന്നെ അവരും ആസ്വദിച്ചു.

മഴയുടെ അനുഭൂതിയിൽ ആനക്കോട്ടയിലെ ആനകൾ

മഴക്കാറ് കണ്ടു മഴയെ കൊതിച്ച് നിന്ന ആനക്കോട്ടയിലെ കൊമ്പന്മാർക്ക് ഇന്നലെ പെയ്ത മഴ ആസ്വദിക്കാൻ കഴിഞ്ഞത് മഴവെള്ളത്തിൽ കളിച്ചും, നല്ലൊരു കുളിയും നടത്തിക്കൊണ്ടാണ്. ആഹ്ളാദശബ്ദങ്ങൾ ചിന്നംവിളിയിലൂടെ മഴമേഘങ്ങളെ അറിയിക്കാനും കുട്ടികൊമ്പന്മാർ മറന്നില്ല.

വേനലിനു കുളിരായി മഴയെത്തി
5 (100%) 5 votes

Summary
Article Name
വേനലിനു കുളിരായി മഴയെത്തി
Description
വേനലിനു കുളിരായി മഴയെത്തി
Author
Publisher Name
GuruvayoorLive
Publisher Logo