ഈ അവധികാലം ആനന്ദകരമാക്കുവാൻ കുട്ടികൾക്ക് അവധിക്കാല പഠനക്യാമ്പ് സങ്കടിപ്പിക്കുന്നു. മെയ് പത്തുമുതൽ ആരംഭിക്കുന്ന ഈ അവധിക്കാല ക്യാമ്പ് കുട്ടികളോടൊപ്പം മൂന്നുദിവസങ്ങൾ തുടർച്ചയായി നടത്തപ്പെടുന്നു. മെയ് പത്തിന് വൈകീട്ട് മൂന്നുമണിക്ക് ഉദ്ഗാടനം നടത്തപെടുന്ന ഈ സമ്മർ വക്കേഷൻ ക്യാമ്പ് സങ്കടിപ്പിച്ചത് ഗുരുവായൂർ നഗരസഭയാണ്. ഈ പഠന ക്യാമ്പിൽ പങ്കെടുത്ത് കൂടുതൽ അറിവുകൾ ഗുരുക്കളിൽനിന്നും നേടുവാൻ ഒരുങ്ങിയിരിക്കുകയാണ് കുട്ടികൾ എല്ലാവരും. പാട്ടും, കളികളുമായി ചിട്ടപ്പെടുത്തിയ കാര്യപരിപാടികളിൽ അധ്യാപകരുടെ ക്ളാസുകളും കുട്ടികൾക്ക് ലഭിക്കുന്നതാണ്.

സംസഥാന പുരസ്‌കാര ജേതാവ് ശ്രീ ഇന്ദ്രൻസിനെ അനുമോദിക്കുന്നു

സമ്മർ വക്കേഷൻ കാമ്പിനോടൊപ്പം സംസഥാന പുരസ്‌കാര ജേതാവ് ശ്രീ ഇന്ദ്രൻസിനെ പുരസ്കാരവും പൊന്നാടയും അണിയിച്ചു അനുമോദിക്കുന്നു ചടങ്ങും നടത്തപെടുന്നതാണ്. വൈകീട്ട് മൂന്നുമണിക്ക് നടത്തുന്ന ഉദ്ഗാടന ചടങ്ങിലാണ് അനുമോദന സദസ് ഒരുക്കിയിരിക്കുന്നത്.
ആളൊരുക്കം എന്ന ചിത്രത്തിനാണ് ശ്രീ ഇന്ദ്രൻസ് അവാർഡ് ജേതാവായത്.

പഠനക്യാമ്പിലും, അനുമോദന ചടങ്ങിലും പങ്കെടുക്കാനും വിജയിപ്പിക്കുവാനും ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുകയാണ് നഗരസഭാ അംഗങ്ങൾ ..

കുട്ടികളുടെ അവധിക്കാല കൂട്ടായ്മയുടെ ആരംഭവും, മികച്ച നടനുള്ള സംസഥാന പുരസ്‌കാര ജേതാവ് ശ്രീ ഇന്ദ്രൻസിനെ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങും മെയ് പത്തിന്
5 (100%) 13 votes

Summary
Article Name
കുട്ടികളുടെ അവധിക്കാല കൂട്ടായ്മയുടെ ആരംഭവും, മികച്ച നടനുള്ള സംസഥാന പുരസ്‌കാര ജേതാവ് ശ്രീ ഇന്ദ്രൻസിനെ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങും മെയ് പത്തിന്
Description
കുട്ടികളുടെ അവധിക്കാല കൂട്ടായ്മയുടെ ആരംഭവും, മികച്ച നടനുള്ള സംസഥാന പുരസ്‌കാര ജേതാവ് ശ്രീ ഇന്ദ്രൻസിനെ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങും മെയ് പത്തിന്
Author
Publisher Name
GuruvayoorLive
Publisher Logo