കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കൊടും ചൂടിന് നേരിയ ശമനമേകി. വേനലിൽ വറ്റിവരണ്ട ജലാശയങ്ങൾക്കു മൂന്നു ദിവസങ്ങളിലായി രാത്രിയിൽ പെയ്ത മഴ ജലനിരപ്പുയരാൻ കാരണമായി. ഈ വര്ഷം രേഖപ്പെടുത്തിയ കൂടിയ താപനിലയായ 38 ഡിഗ്രി സെൽസിസ് ചൂടിൽനിന്നും 33 ഡിഗ്രി സെൽസിയസിലേക്കു കുറയാൻ ഈ മഴ കാരണമായിരുന്നു. ചൂട് കൂടുന്നത് മൂലം ഉച്ച മുതൽ പുറം തൊഴിലുകളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ തൊഴിൽ സമയക്രമം മാറ്റിയിരുന്നു. മനുഷ്യനെപ്പോലെ തന്നെ ഈ ചൂട് ജന്തുജാലങ്ങൾക്കും ആപത്തായിരുന്നു. ഉണങ്ങിതുടങ്ങിയ ചെടികൾക്കു പുതു ജീവൻ ലഭിച്ച കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

Summary
Article Name
വേനൽ മഴ തുണയായി
Description
വേനൽ മഴ തുണയായി
Author
Publisher Name
Guruvayoor Live
Publisher Logo
വേനൽ മഴ തുണയായി
5 (100%) 7 votes