അങ്ങനെ ഒരു അധ്യായനവര്ഷംകൂടി പിന്നിടുന്നു. ഇനി വിദ്യാർത്ഥികൾക്ക് ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾ
ഈ അധ്യയനവര്‍ഷത്തിലെ അവസാന പഠിപ്പ്ദിവസമായ ഇന്ന് കലാപരിപാടികളും വിദ്യാർത്ഥികൾക്കു സമ്മാനദാനവും നടത്തിക്കൊണ്ടു അടുത്തവർഷത്തേക്കു ക്ഷണിക്കുകയാണ് അധ്യാപകരും അധികൃതരും.
ഹയർസെക്കണ്ടറി പരീക്ഷകൾ ഇന്ന് അവസാനിക്കവെ ഇനി അവസാനിക്കുവാനുള്ളത് എസ്. എസ് .എൽ സി പരീക്ഷകളാണ്. പരീക്ഷകഴിഞ്ഞു ചേട്ടന്മാരുമൊത്ത് ഈ അവധികാലം ആഘോഷിക്കാനിരിക്കുകയാണ് കുരുന്നുകൾ.
അവധികാലം ആഘോഷകരമാക്കുവാൻ ഗുരുവായൂരും ഒരുങ്ങിയിട്ടുണ്ട് ചിൽഡ്രൻസ് പാർക്, ആനക്കോട്ട എന്നിവടങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബങ്ങളുമായി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവ് വന്നിട്ടുണ്ട്.
ആഘോഷത്തിന് മാറ്റുകൂട്ടുവാൻ ഈസ്റ്ററും വിഷുവും ചേർന്നതോടെ സന്തോഷത്തിന്റെ നാളുകളാണ് ഇനി അങ്ങോട്ട്.
