വേനൽ ചൂടിൽ ഗുരുവായൂർ ഉരുകുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം വേനൽകാലത്തിന്റെ ആരംഭത്തിൽ തന്നെ കൂടിയ താപനിലയാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്. ഇന്നത്തെ കൂടിയ താപനില 37°C ആയി രേഖപെടുത്തിയിരിക്കുന്നു.

കഴിഞ്ഞ വര്ഷം രേഖപ്പെടുത്തിയ കൂടിയ താപനിലയായ 35°C -ൽ നിന്നും താപനിലയിൽ വലിയ മാറ്റമാണ് ഈ വേനലിൽ അനുഭവപ്പെടുന്നത്. ഉച്ചക്കു 1 മുതൽ 3 വരെ വെയിലിൽ ഇറങ്ങിയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർ മുൻകരുതലുകൾ എടുക്കണമെന്നു സർക്കാർ ജനങ്ങൾക്കു നിര്ദ്ദേശം നൽകി.

വെയിലിൽ ഉരുകുന്ന ഗുരുവായൂർ
5 (100%) 3 votes