അവസാന ക്ളാസും കഴിഞ്ഞു ഒരു വർഷത്തെ കഠിനാധ്വാനം ഇറക്കിവക്കുന്ന ആ സുവർണ നിമിഷങ്ങൾ അതെ അവധികാലം…. സ്കൂൾ കുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ ഒരുപോലെ ആഘോഷിക്കുന്ന രണ്ടുമാസകാലയളവ്. വിരുന്നുപോക്കും, കളികളുമായി ആസ്വദിച്ച നിമിഷങ്ങൾ കഴിയുവാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി, ഇനി ആഘോഷം സ്കൂളുകളിൽ, പക്ഷെ അതിനു പലവര്ണങ്ങളായ പുത്തൻ സാമഗ്രികൾ വാങ്ങണമല്ലോ. ഇനി അതിന്റെ നാളുകളാണ് പുത്തൻ ബാഗുകളും, കുടകളും, ചെരുപ്പും, പുസ്തകങ്ങളും മത്സരിച്ചു വാങ്ങുവാനുള്ള സമയം. തന്റെ മക്കൾക്ക് ഏറ്റവും മികച്ചതെന്ന് കരുതി എത്ര പണം കൊടുക്കാനും രക്ഷിതാക്കൾ തയ്യാറാണ്. അതുകൊണ്ടുതന്നെ ഈ വിപണനമേഖല വളരെ നല്ല രീതിയിൽ നടന്നു പോകുന്നുണ്ട്.

ഗുരുവായൂരിലും മറ്റു സമീപപ്രദേശങ്ങളിലും സ്കൂൾ സാമഗ്രികളുടെ വിപണനശാലകൾ ഒരുക്കിയിട്ടുണ്ട്. നല്ല തിരക്കോടുകൂടി മുന്നോട്ടു പോകുന്ന ഈ കടകളിൽ കുട്ടികൾ കാണുന്നത് തങ്ങളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളെയാണ് . അവയെ സ്വന്തമാക്കാൻ അവർ ഓർഡർ നൽകി കാത്തിരിക്കുകയാണ് എന്നാണ് കട ഉടമകൾ പറയുന്നത്. വിവിധ വിലകളിൽ ആരംഭിക്കുന്ന ഈ സാമഗ്രികൾക്കൊപ്പം ഫ്രീ ഉത്പന്നങ്ങളുംകൂടെ ആയതോടെ ഇത് തന്നെ മതിയെന്ന വാശി തന്നെയാണ് കുട്ടികൾക്ക്. ഇതെല്ലം അണിഞ്ഞുകൊണ്ട് ഈ വരുന്ന അധ്യയന വര്ഷം അടിച്ചുപൊളിക്കുവാൻ ഒരുങ്ങുകയാണ് വിദ്യർത്ഥികൾ…

ആഘോഷം അവസാനിക്കുന്നില്ല, പുത്തൻ ബാഗും കുടയുമായി ബാക്കി സ്കൂളിൽ
5 (100%) 11 votes

Summary
Article Name
ആഘോഷം അവസാനിക്കുന്നില്ല, പുത്തൻ ബാഗും കുടയുമായി ബാക്കി സ്കൂളിൽ
Description
ആഘോഷം അവസാനിക്കുന്നില്ല, പുത്തൻ ബാഗും കുടയുമായി ബാക്കി സ്കൂളിൽ
Author
Publisher Name
GuruvayoorLive
Publisher Logo