റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മുസ്ലിം പള്ളികളിൽ ളുഹർ നിസ്കാരത്തിന് വിശ്വാസികളുടെ വൻ തിരക്ക് അനുഭവപെട്ടു. ജുമാ നമസ്കാരത്തിന് മുമ്പ്തന്നെ വിശ്വാസികൾ പള്ളികളിൽ എത്തിയിരുന്നു. എന്നാൽ പള്ളിയിൽ തിരക്ക് വർധിച്ചതോടെ പള്ളിക്കു പുറത്തുനിന്നു ജുമാ നമസ്കാരം നടത്തേണ്ടി വന്ന സാഹചര്യവും ഇന്നലെ ഉണ്ടായി. പള്ളികളിലെ പ്രേത്യേക പ്രാർത്ഥന കഴിഞ്ഞു വിശ്വാസികളിൽ പലരും നോമ്പ്തുറ സമയം വരെ പള്ളിയിൽ ഖുർആൻ നാമങ്ങൾ ഉരുവിട്ട് ചിലവഴിച്ചു.
പുണ്ണ്യമാസത്തിലെ നോമ്പുകളെല്ലാം ചിട്ടയോടെയും, വൃത്തിയോടെയും അല്ലാഹുവിനു മുന്നിൽ സമർപ്പിക്കുന്ന ഓരോ മുസൽമാനും കേരളത്തിന്റെയും, അതുപോലെ ഗുരുവായൂരിന്റെയും അഭിമാനം തന്നെയാണ്.

റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച, പള്ളികളിൽ വിശ്വാസികളുടെ വൻ തിരക്ക്
5 (100%) 10 votes

Summary
Article Name
റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച, പള്ളികളിൽ വിശ്വാസികളുടെ വൻ തിരക്ക്
Description
റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച, പള്ളികളിൽ വിശ്വാസികളുടെ വൻ തിരക്ക്
Author
Publisher Name
GuruvayoorLive
Publisher Logo