രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയും, കാറ്റിന്റെ വേഗതയും തെല്ലൊന്നടങ്ങിയതോടെ ബാക്കിയായത് നഷ്ടങ്ങൾ മാത്രം. മഴയിലും, കാറ്റിലും പെട്ട് വീടുകൾക്കുണ്ടായ തകർച്ചകൾ, റോഡുകളുടെ അവസ്ഥ, ഇലക്ട്രിക്ക് പോസ്റ്റുകളുടെ പുനർ നിർമാണം എന്നിവയുടെ പുനർ നിർമാണ തിരക്കിലാണ് ജനങ്ങളും കെ. എസ്. ഇ. ബി ഉദ്യോഗസ്ഥരും ഇപ്പോൾ. ഇന്റർനെറ്റ് കണക്ഷനുകൾ, ലാൻഡ്ഫോൺ കണക്ഷൻ എന്നിവ ഇനിയും സുഗമമായി പ്രവർത്തിക്കുവാൻ തുടങ്ങിയിട്ടില്ല.

ചാവക്കാട് തീരപ്രദേശങ്ങളിൽ കടൽ തിരമാലകൾക്കു ശക്തികൂടുകയും, തീരത്തെ മരങ്ങൾ പിഴുതെടുക്കുന്നതുമായ ഈ അവസ്ഥയിൽ കടലിൽ ഇറങ്ങുന്നത് കർശനമായി വിലക്കിയിരിക്കുന്നു.
കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഓരോന്നായി പരിഹരിക്കുന്നുണ്ട്. മാന്യ ജനങ്ങൾ ഇതിൽ പങ്കു കൊള്ളണമെന്നു അഭ്യർത്ഥിക്കാനേ ഉന്നത ഉദ്യോഗസ്ഥർക്ക് സാധിക്കുകയുള്ളു.

നാശനഷ്ടങ്ങൾ ബാക്കി, കാറ്റിന്റെ വേഗത കുറഞ്ഞു
5 (100%) 12 votes

Summary
Article Name
നാശനഷ്ടങ്ങൾ ബാക്കി, കാറ്റിന്റെ വേഗത കുറഞ്ഞു
Description
നാശനഷ്ടങ്ങൾ ബാക്കി, കാറ്റിന്റെ വേഗത കുറഞ്ഞു
Author
Publisher Name
GuruvayoorLive
Publisher Logo