ഗുരുവായൂർ നഗരസഭ ഒരുക്കിയ അവധിക്കാലക്യാമ്പ്” വേനൽ പറവകൾ അവസാനിച്ചു “. കൗതുകവും, പുത്തൻ അറിവുകളും കുട്ടികളുടെ കൊച്ചു മനസുകളിലേക്കു വാരി എറിഞ്ഞുകൊണ്ട് അവസാനദിനവും കടന്നുപോയ വിഷമത്തിലാണ് കുട്ടികൂട്ടുകാർ. ആടിയും പാടിയും അവർ പങ്കിട്ട സമയങ്ങൾ, പങ്കുവച്ച സ്വപ്‌നങ്ങളുമെല്ലാം മറ്റൊരിക്കൽ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക്എത്തുവാനുള്ള ചവിട്ടുപടികളായി ഈ കുട്ടിക്കൂട്ടം കാണുന്നു.

ഉദ്ഗാടനച്ചടങ്ങുമുതൽ തുടങ്ങിയ ആഹ്ലാദകരമായ നിമിഷങ്ങൾക്ക് തുടക്കമിട്ടത് ശ്രീ ഇന്ദ്രൻസ് ആണ്. കുട്ടികൾക്കൊപ്പം നടത്തിയ ഹാസ്യചർച്ചയും, പങ്കുവച്ച തന്റെ ബാല്യകാലവും, തങ്ങൾക്കു നൽകാവുന്നതിൽ വച്ച് ഏറ്റവും നല്ല ഉദാഹരണമാണെന്നും കുട്ടികൾ പറയുന്നു. ഇത് മനസ്സിൽ ഉൾകൊണ്ട് താനും ഇന്ദ്രൻസേട്ടനെ പോലെ പ്രശസ്തിയിൽ എത്തുമെന്നാണ് ഒരു കൊച്ചു മിടുക്കന്റെ ലക്‌ഷ്യം .

ഗുരുവായൂർ നഗരസഭക്ക് മറ്റൊരു പൊൻതൂവൽ തന്നെയാണ് ഈ ക്യാമ്പ് എന്നും നിസംശയം പറയാം, ഇത്രയേറെ പ്രാധ്യാന്യവും, ജനപങ്കാളിത്തവും ലഭിച്ച ഈ അവധിക്കാല ക്യാമ്പ് ഇനി വരും വർഷങ്ങളിലും നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Summary
Article Name
അവധിക്കാല പഠനക്യാമ്പ് അവസാനിച്ചു, പുത്തൻ അറിവുകൾ നേടി കുട്ടിക്കൂട്ടം
Description
അവധിക്കാല പഠനക്യാമ്പ് അവസാനിച്ചു, പുത്തൻ അറിവുകൾ നേടി കുട്ടിക്കൂട്ടം
Author
Publisher Name
GuruvayoorLive
Publisher Logo
അവധിക്കാല പഠനക്യാമ്പ് അവസാനിച്ചു, പുത്തൻ അറിവുകൾ നേടി കുട്ടിക്കൂട്ടം
5 (100%) 11 votes