കേരളീയ ജനത കാത്തിരുന്ന ദിനം പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. കുടമാറ്റവും, കൊമ്പൻ മാരുടെ ദൃശ്യഭംഗിയും, പൊട്ടി വിരിയുന്ന അമിട്ടിന്റെ ആരവങ്ങളുമായി തൃശൂർ പൂരത്തിന് വർണാഭമായ തുടക്കം.

പാറമേക്കാവും, തിരുവമ്പാടിയും മത്സര വീര്യത്തോടെ ചേർന്ന് നിന്ന് അണിയിച്ചൊരുക്കുന്ന പൂര മാമാങ്കം കാണുവാൻ ലക്ഷകണക്കിന് പൂരപ്രേമികളാണ് വടക്കുംനാഥന്റെ മണ്ണിൽ എത്തിയിരിക്കുന്നത്.

ഇന്നലെ തെക്കേ ഗോപുര നട തള്ളിതുറന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തു എഴുന്നൊള്ളിയ നെയ്തലാർകാവിലമ്മ വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന തെക്കേഗോപുര നട തുറന്നത്, ഉത്സവദിവസമായ ഇന്ന് കാലത്ത് മഴയും വെയിലും കൊള്ളാതെ ആദ്യമായി കണിമംഗലം ശാസ്താവിന് വടക്കുംനാഥനെ വണങ്ങാനാണെന്നാണ് ഐതീഹ്യം.

കണിമംഗലം ശാസ്താവ് വണങ്ങി പുറത്തുകടക്കുന്നതോടെ ഉത്സവം ആഘോഷത്തിന്റെ കൊടുമുടിയിലെത്തുന്നു. ചെറു പൂരങ്ങൾ വടക്കുന്നാഥന്റെ മണ്ണിൽ എത്തി ചടങ്ങുകൾ അവസാനിക്കവേ മഠത്തിൽ വരവ് അതി വിശിഷ്ടമായ പഞ്ചവാദ്യത്തോടെ ആരംഭിക്കുന്നു. അഞ്ചു വാദ്യങ്ങളും ഒത്തുചേർന്ന് പെരുക്കുമ്പോൾ കേരളം ഒന്നായി ജാതിമത ഭേദമന്യേ അതിനൊപ്പം ആസ്വദിക്കുന്നു.
ഇത് തന്നെയാണ് താനൊരു തൃശൂർ കാരനാണെന്നു എവിടെയും ഒരു മടിയുംകൂടാതെ പറയുവാൻ തൃശൂരിലെ ജനതയ്ക്ക് കഴിയുന്നത്.
ഇലഞ്ഞിത്തറമേളം അരങ്ങിൽ കൊട്ടിത്തിമിർക്കവേ ഗജവീരന്മാർ അണിനിരന്ന കൂട്ടിയെഴുന്നിപ്പും വര്ണക്കാഴ്ചകളാണ്. പതിനഞ്ചു ഗജവീരന്മാർ പാറമേക്കാവിനും, പതിനഞ്ചു ഗജവീരന്മാർ തിരുവമ്പാടിക്കും വേണ്ടി അണിനിരക്കുമ്പോൾ പൂരആസ്വാദകന്റെ കണ്ണുകൾ ഇമ ചിമ്മാതെ കൂട്ടിയെഴുന്നൊള്ളിപ്പു തന്നെ നോക്കിനിൽക്കും.

മറ്റേതു പൂരങ്ങൾക്കും കാണുവാൻ കഴിയാത്ത ഒരു പ്രേത്യേകതയാണ് കുടമാറ്റം. അണിനിരത്തിയ കൊമ്പന്മാരുടെ പുറത്ത് ഉയരുന്ന വിവിധതരം വർണാഭമായ കുടകൾ ഓരോ മിനുട്ടിലും മാറി മറിയുന്ന കാഴ്ച പറഞ്ഞറിയിക്കുന്നതിലും വലിയ കാഴ്ചയാണ്. നൂറോളം വർണകുടകൾ അണിനിരത്തുന്ന ചടങ്ങിൽ എൽ. ഇ. ഡി രൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയും കുടകളായി പ്രത്യക്ഷപ്പെടുന്നത് കാണാം.

പൂരം വെടിക്കെട്ടും പ്രശസ്തിയുടെ കൊടുമുടി താണ്ടിയവയാണ്, ഏഴരയോടുകൂടി തുടങ്ങുന്ന വെടിക്കെട്ട് തേക്കിൻകാട് മൈതാനിക്കുമുകളിൽ നിന്നും കാണുമ്പോൾ കൈ രണ്ടും ചെവിയിൽ കൊട്ടിയടച്ചും ചങ്കിടിപ്പ് അളന്നും നിൽകുവാനെ സാധാരണക്കാരന് കഴിയൂ.

ഇനിയൊരു പൂരാഘോഷം ലഭിക്കുവാൻ ഒരു വര്ഷം കാത്തിരിക്കണം എന്ന ദുഃഖം മനസ്സിൽ ഒളിപ്പിച്ചു തങ്ങളുടെ പൂരാഘോഷം ആഹ്ളാദമാക്കുകയാണ് തൃശ്ശൂരും, തൃശ്ശൂരിലെ ജനങ്ങളും.

ഈ ഒരു വർഷത്തെ ആഹ്ളാദത്തിന്റെയും, ആഘോഷത്തിന്റെയും കൊട്ടിക്കലാശമായ പൂരമാമാങ്കം കാണുവാൻ വടക്കുംനാഥന്റെ മണ്ണിലെത്തിയ എല്ലാ പൂരപ്രേമികൾക്കും ഗുരുവായൂർലൈവ് ന്റെ ഉത്സവാശംസകൾ…..

ഇന്നലെ നടന്ന നെയ്തലർകാവിലമ്മയുടെ എഴുന്നള്ളത്ത്. ഗജവീരന്മാർ നെറ്റിപ്പട്ടവും വെഞ്ചാമരവും അണിയുവാനുള്ള മുന്നൊരുക്കങ്ങളും ചിത്രങ്ങളിൽ കാണാം.

കുടമാറ്റ പൊലിമയിൽ ഇന്ന് പൂരങ്ങളുടെ പൂരം, തൃശൂർ പൂരം
5 (100%) 16 votes

Summary
Article Name
കുടമാറ്റ പൊലിമയിൽ ഇന്ന് പൂരങ്ങളുടെ പൂരം, തൃശൂർ പൂരം
Description
കുടമാറ്റ പൊലിമയിൽ ഇന്ന് പൂരങ്ങളുടെ പൂരം, തൃശൂർ പൂരം
Author
Publisher Name
GuruvayoorLive
Publisher Logo