ലോകമെമ്പാടുമുള്ള ക്രിസ്‌തീയ ജനത ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിനെ കുറ്റമാരോപിതനായി കുരിശിൽ തറക്കപ്പെട്ട ദിവസ്സം. ആളുകളെ പരിചരിച്ചുകൊണ്ടും സ്നേഹിച്ചുകൊണ്ടും അസുഖങ്ങളിൽ സുഖപ്പെടുത്തിയും വാണിരുന്ന യേശുക്രിസ്തുവിനെതിരെ കുറ്റമാരോപിച്ച് അധികാരവർഗം തൂക്കിലേറ്റാൻ ഉത്തരവിട്ട ദിനത്തെ ദുഃഖവെള്ളിയായി വിശ്വാസികൾ ആചരിക്കുന്നു.
ദുഃഖവെള്ളി ദിനമായ ഇന്ന് ക്രിസ്തിയ ദേവാലയങ്ങളിൽ യേശുവിന്റെ പീഡനനാനുഭവം വായിക്കുന്ന ചടങ്ങും, അനുശോചന സൂചകമായി വിശ്വാസികൾ കൈപ്പു നീര് കുടിക്കുന്ന ചടങ്ങും നടത്തപ്പെടും. കുരിശേന്തി ഗാഗുൽത്തമല കയറി യാതന അനുഭവിച്ച യേശുക്രിസ്തുവിനു ആദരസൂചകമായി വിശ്വാസികൾ കുരിശിന്റെ വഴി എന്ന ചടങ്ങും നടത്തും.  പള്ളിയിൽ നിന്നും തുടങ്ങുന്ന കാൽനട യാത്ര പതിനാലു സ്ഥലങ്ങളിൽ വിശ്രമിച്ച് അത്രയും ദൂരം സഞ്ചരിച്ച് പളളിയിൽ തന്നെ തിരിച്ചെത്തുന്ന ചടങ്ങാണിത്. ഇത്രയും ചടങ്ങുകളോടെ ആചരിക്കുന്ന ദുഃഖ വെള്ളി ദിനം വിശ്വാസികൾക്ക് ദുഃഖം നിറഞ്ഞ ദിനം തന്നെയാണ്.

ഇന്ന് ദുഃഖവെള്ളി
5 (100%) 11 votes

Summary
Article Name
ഇന്ന് ദുഃഖവെള്ളി
Description
ഇന്ന് ദുഃഖവെള്ളി ലോകമെമ്പാടുമുള്ള ക്രിസ്‌തീയ ജനത ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിനെ കുറ്റമാരോപിതനായി കുരിശിൽ തറക്കപ്പെട്ട ദിവസ്സം. ആളുകളെ പരിചരിച്ചുകൊണ്ടും സ്നേഹിച്ചുകൊണ്ടും അസുഖങ്ങളിൽ സുഖപ്പെടുത്തിയും വാണിരുന്ന യേശുക്രിസ്തുവിനെതിരെ കുറ്റമാരോപിച്ച് അധികാരവർഗം തൂക്കിലേറ്റാൻ ഉത്തരവിട്ട ദിനത്തെ ദുഃഖവെള്ളിയായി വിശ്വാസികൾ ആചരിക്കുന്നു. ദുഃഖവെള്ളി ദിനമായ ഇന്ന് ക്രിസ്തിയ ദേവാലയങ്ങളിൽ യേശുവിന്റെ പീഡനനാനുഭവം വായിക്കുന്ന ചടങ്ങും, അനുശോചന സൂചകമായി വിശ്വാസികൾ കൈപ്പു നീര് കുടിക്കുന്ന ചടങ്ങും നടത്തപ്പെടും. കുരിശേന്തി ഗാഗുൽത്തമല കയറി യാതന അനുഭവിച്ച യേശുക്രിസ്തുവിനു ആദരസൂചകമായി വിശ്വാസികൾ കുരിശിന്റെ വഴി എന്ന ചടങ്ങും നടത്തും. പള്ളിയിൽ നിന്നും തുടങ്ങുന്ന കാൽനട യാത്ര കുറച്ച് ദൂരം സഞ്ചരിച്ച് പളളിയിൽ തന്നെ തിരിച്ചെത്തുന്ന ചടങ്ങാണിത്. ഇത്രയും ചടങ്ങുകളോടെ ആചരിക്കുന്ന ദുഃഖ വെള്ളി ദിനം വിശ്വാസികൾക്ക് ദുഃഖം നിറഞ്ഞ ദിനം തന്നെയാണ്.
Author
Publisher Name
GuruvayoorLive
Publisher Logo