ലോകമെമ്പാടുമുള്ള ക്രിസ്തിയ വിശ്വാസികൾ ഉയർത്തെഴുനേൽപ്പിന്റെ ഈ ദിനം ഈസ്റ്റർ ആയി ആഘോഷിക്കുന്നു. കുരിശിൽ തറക്കപ്പെട്ട ആ വിശുദ്ധജന്മം ഉയിർത്തെഴുന്നേറ്റ ദിനം ആഹ്ളാദത്തോടും സന്തോഷത്തോടുംകൂടി തന്നെ വിശ്വാസികൾ ആഘോഷിക്കുന്നു.
ഓശാന ഞായർ മുതൽ ഈസ്റ്റർ ദിനം വരെ ക്രിസ്തിയ ദേവാലയങ്ങളിൽ പ്രേത്യേക ചടങ്ങുകൾ നടത്തിവരുന്നു. ഇന്നലെ രാത്രി പള്ളികളിൽ പ്രേത്യേക കുറുബാന നടന്നു പുലര്ച്ചെ വരെ നടന്ന കുറുബാന അവസാനിച്ചത് രണ്ട് മണിയോടെയാണ്.
കുറുബാന അവസാനിച്ചപ്പോൾ ഈസ്റ്റർ എഗ്ഗ് എന്നപേരിൽ വേവിച്ച മുട്ട വിതരണംചെയ്‌യുകയും പള്ളികളിൽ ഭക്ഷണം നൽകുകയും ചെയ്ത് ഈസ്റ്റർ ദിനത്തെ വരവേറ്റു.
ദേവാലയങ്ങളിൽ യേശുക്രിസ്തുവിന്റെ പീഡനങ്ങളും അനുബന്ധമായ കഥകളും വിശ്വാസികൾക്കുമുന്നിൽ എത്തിച്ചു കൊണ്ട് വിവിധ കൂട്ടായ്മകൾ നിശ്ചലദൃശ്യങ്ങൾ പള്ളിപരിസരത്തു ഒരുക്കിയിട്ടുണ്ട്. ദീപാലംകൃതമായ പള്ളിയും പള്ളിപരിസരവും നല്ലൊരു  കാഴ്ചയാണ്.

ഉയർത്തെഴുനേൽപ്പിന്റെ വിശുദ്ധിയിൽ ഇന്ന് ഈസ്റ്റർ
4.7 (94.29%) 7 votes

Summary
Article Name
ഉയർത്തെഴുനേൽപ്പിന്റെ വിശുദ്ധിയിൽ ഇന്ന് ഈസ്റ്റർ
Description
ഉയർത്തെഴുനേൽപ്പിന്റെ വിശുദ്ധിയിൽ ഇന്ന് ഈസ്റ്റർ
Author
Publisher Name
GuruvayoorLive
Publisher Logo