ഇന്ന് ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ നോമ്പനുഷ്ഠിക്കുന്നു. ശഅബാന്റെ പതിനഞ്ചാം രാത്രി വളരെ അനുഗ്രഹപ്പട്ട രാത്രിയാണ്. ഹദീസ് ശരീഫ് പറയുന്നതനുസരിച് ഈ മുബാറകിന്റെ രാത്രി “നിസ്ഫ് ശഅബാൻ” ആണ്. ശഅബാന്റെ പതിനഞ്ചാം രാത്രി എന്നാണ് അർഥം. ഈ പ്രത്യേക രാത്രിയ്ക് ലയലത് അൽ -ബാറാഹ് എന്ന നാമം സ്വീകരിക്കുന്നതിനു കാരണം, ഈ രാത്രിയിൽ ബാർക്അത്ത് അനുതാപത്തിന്റെ അംഗീകാരം നേടികൊടുക്കുന്നു എന്നതാണ്.

പേർഷ്യൻ ഭാഷയിൽ ലയിലാത്ത് അൽ ബറാഅയും ഉർദു ഭാഷയിൽ ഷാബ് ഇ ബറാഅത്ത് എന്നും അറിയപ്പെടുന്നു. വർഷത്തിൽ ഈ രാത്രി അല്ലാഹ് മലക്കുകളോട് ഈ വര്ഷം എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ പറ്റിയുള്ള അറിവ് നൽകുന്നു.

ഈ ദിവസം എല്ലാ മുസ്ലിം വിശ്വാസികളും നോമ്പ് അനുഷ്ഠിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. ശഅബാന്റെ പതിനഞ്ചാം രാവിൻറെ ദിനത്തിൽ നല്ല ഭക്ഷണം ഉണ്ടാക്കി പള്ളിയിലേക്ക് കൊടുത്തുവിടുകയും പിറ്റേദിവസം നല്ല ഭക്ഷണം കഴിച്ചു നോമ്പ് തുറക്കുകയും ചെയ്യുന്നു.

ഇന്ന് ശഅബാൻ പതിനഞ്ചും ബറാഅത് നോമ്പും
5 (100%) 7 votes

Summary
Article Name
ഇന്ന് ശഅബാൻ പതിനഞ്ചും ബറാഅത് നോമ്പും
Description
ഇന്ന് ശഅബാൻ പതിനഞ്ചും ബറാഅത് നോമ്പും
Author
Publisher Name
Guruvayoor Live
Publisher Logo