അഴുക്കുചാലിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നകൊണ്ടിരിക്കവെ വിട്ടുമാറാത്ത ഗതാതകുരുക്കിൽ നിശ്ചലമാവുകയാണ് ഗുരുവായൂരും പരിസരവും.
ഇന്ന് പതിനൊന്നു മണിയോട് കൂടി മമ്മിയൂർ സെന്റർ മുതൽ പടിഞ്ഞാറേ നടവരെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വന്ന അവസ്ഥയിൽ പോലീസ് ഇടപെട്ടാണ് ഗതാതഗതം പൂർവസ്ഥിതിയിൽ ആക്കിയത്.
കെ. എസ്. ർ. ടി. സി ബസ്സുകളും വിവിധ ടൂറിസ്റ്റു ബസ്സുകളും മണിക്കൂറോളം ഗതാഗതക്കുരുക്കിൽ പെട്ടു.
സ്വാകാര്യ ബസ്സ് ജീവനക്കാർക്ക് തങ്ങളുടെ ട്രിപ്പ് ഒഴിവാക്കേണ്ട അവസ്ഥയും ഉണ്ടായി.

പാർക്കിംഗ് നിരോധിച്ചു

ഗുരുവായൂർ ക്ഷേത്രത്തിലും, മമ്മിയൂർ ക്ഷേത്രത്തിലും എത്തുന്ന ഭക്തർ സഞ്ചരിക്കുന്ന വാഹനങ്ങൾ പൊതുവഴിയിൽ നിർത്തിയിടാൻ പാടില്ല എന്നും, വഴിയോരത്തു കാണുന്ന വാഹനങ്ങൾക്ക് യാതൊരു നിർദ്ദേശവും നൽകാതെ പിഴചുമത്തും എന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വഴിയരികിൽ നിർത്തിയുടന്ന വാഹനങ്ങൾ കാരണമാണ് ഇത്രയും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത് എന്നും പോലീസ് വ്യക്തമാക്കി.

ഗതാഗതക്കുരുക്കിൽ ഗുരുവായൂർ
5 (100%) 8 votes

Summary
Article Name
ഗതാഗതക്കുരുക്കിൽ ഗുരുവായൂർ
Description
ഗതാഗതക്കുരുക്കിൽ ഗുരുവായൂർ
Author
Publisher Name
GuruvayoorLive
Publisher Logo