പാലക്കാട് ജില്ലയിലെ പ്രശസ്തമായ ഒരു പ്രദേശമാണ് തൃത്താല. തൃത്താലയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കാൻ ഏറെ പങ്കുവഹിച്ച ഒന്നുണ്ട്, വെള്ളിയാംകല്ല് പൈതൃക പാർക്ക്. ഈ പാർക്കിനെ കുറിച്ചാകട്ടെ ഇന്നത്തെ ലേഖനം.

കളകളമുഴുകുന്ന ഭാരതപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പൈതൃക പാർക്ക് ഇന്ന് സഞ്ചാരികളുടെ പ്രധാന സന്ദർശന സ്ഥലമാണ്. ഏറെ പ്രശസ്തമായ വെള്ളിയാംകല്ല് പാലം ഈ പാർക്കിനെ ഏറെ സുന്ദരമാക്കുന്നു.250 മീറ്ററോളം നീളമുള്ള ഈ മേൽപാലം പട്ടാമ്പിയെയും മലപ്പുറം പ്രധാന ഹൈവേ യും ബന്ധിപ്പിക്കുന്ന ഒന്നാണ്. പൈതൃക പാർക്കിൽ കുട്ടികൾക്ക് കളിക്കുവാനുള്ള അതിനൂതനമായ കളിപ്പാട്ടങ്ങളും, കളിഉപകരണങ്ങളും, തണലിൽ വിശ്രമിക്കാൻ പുതിയ വിശ്രമകേന്ദ്രങ്ങളും ഒരുക്കിയിരിക്കുന്നു.

കുറച്ചു ദിവസങ്ങളായി ഇരുണ്ട മേഘം മൂടിയ കാലാവസ്ഥയിൽ തുടരുന്ന ഈ പാർക്ക് നല്ലൊരു കാഴ്ചയാണ് സന്ദർശകർക്കായി ഒരുക്കുന്നത്. അതുകൊണ്ടു തന്നെ വൈകീട്ടുള്ള വിശ്രമ വേളകളിൽ വീട്ടുകാരുമൊത്ത് ചിലവഴിക്കാൻ സാധിക്കുന്ന ഈ പാർക്ക് തീർച്ചയായും നിങ്ങളുടെ ഹോളിഡേ ട്രിപ്പുകളിൽ ഉൾകൊള്ളിക്കാവുന്ന ഒരു സ്ഥലം തന്നെയാണ്.

പട്ടാമ്പിയിൽ നിന്നും ആനക്കര റോഡിൽ പ്രവേശിച്ചു മൂന്നുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ പാർക്കിലെത്താം….

ദൃശ്യഭംഗിയും മായകാഴ്ചയും ഒരുക്കി വെള്ളിയാംകല്ല് പൈതൃക പാർക്ക്
5 (100%) 11 votes

Summary
Article Name
ദൃശ്യഭംഗിയും മായകാഴ്ചയും ഒരുക്കി വെള്ളിയാംകല്ല് പൈതൃക പാർക്ക്
Description
ദൃശ്യഭംഗിയും മായകാഴ്ചയും ഒരുക്കി വെള്ളിയാംകല്ല് പൈതൃക പാർക്ക്
Author
Publisher Name
GuruvayoorLive
Publisher Logo